Pearle Maaney: വിവാഹ വാർഷികം ആഘോഷിച്ച് പേളി ശ്രീനിഷ്, ചിത്രങ്ങൾ കാണാം

യെസ് ഇന്ത്യാവിഷൻ എന്ന ചാനലിൽ അവതാരകയായി തന്റെ കരിയർ ആരംഭിച്ച് പിന്നീട് മലയാളത്തിലെ മുഖ്യധാരാ വിനോദ മാധ്യമങ്ങളിൽ അവതാരകയായി തിളങ്ങിയ താരമാണ് പേളി മാണി. അവതാരകയായി മാത്രമല്ല സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് പേളി

1 /7

അവതാരകയായി മാത്രമല്ല സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് പേളി. ദുൽഖറിന്റെ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന സിനിമയിലാണ് പേളി ആദ്യമായി അഭിനയിക്കുന്നത്.  

2 /7

ഇപ്പോൾ ബോളിവുഡിൽ വരെ ഒരു സിനിമയിൽ ശ്രദ്ധേയമായ വേഷം ചെയ്ത നിറഞ്ഞ് നിൽക്കുകയാണ് പേളി. 

3 /7

ബിഗ് ബോസിന്റെ ആദ്യ സീസണിൽ മത്സരാർത്ഥിയായി വന്ന് അവിടെയും പ്രേക്ഷകരുടെ ഇഷ്ടം നേടിയ പേളി, രണ്ടാം സ്ഥാനം മാത്രമല്ല നേടിയത്. അതിലൂടെ ഒരു ജീവിതപങ്കാളിയെ കൂടിയാണ്. 

4 /7

തമിഴ്, മലയാളം സീരിയൽ താരമായ ശ്രീനിഷ് അരവിന്ദുമായി ഷോയിൽ വച്ച് പേളി പ്രണയത്തിലായി. ഇരുവരും ഷോ കഴിഞ്ഞ് പുറത്തിറങ്ങി, ഒരു വർഷത്തിനുള്ളിൽ തന്നെ വിവാഹ നിശ്ചയം നടത്തുകയും 2019-ൽ വിവാഹിതരാവുകയും ചെയ്തിരുന്നു.   

5 /7

കഴിഞ്ഞ വർഷം മാർച്ചിലാണ്‌ പേളി ശ്രീനിഷ് ദമ്പതികൾക്ക് ഒരു പെൺകുഞ്ഞ് ജനിച്ചത്. നില എന്നാണ് ഇരുവരും ചേർന്ന് കുഞ്ഞിന് നൽകിയ പേര്. പേളിയുടെ പ്രസവവും തുടർന്നുള്ള ഓരോ വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ഇടംപിടിച്ചിരുന്നു.

6 /7

ഇപ്പോഴിതാ പേളിയും ശ്രീനിഷും തങ്ങളുടെ മൂന്നാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. “100 ദിവസത്തെ പ്രണയം മുതൽ ജീവിതകാലം മുഴുവൻ പ്രണയം വരെ..”, എന്ന ക്യാപ്ഷനോടെ ഒരു ഫോട്ടോഷൂട്ട് നടത്തി അതിന്റെ ചിത്രങ്ങളും പേളി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. 

7 /7

താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് താരദമ്പതികൾക്ക് വിവാഹ വാർഷികം ആശംസിച്ച് കമന്റുകൾ ഇട്ടിരിക്കുന്നത്.

You May Like

Sponsored by Taboola