Oommen Chandy: ആൾക്കൂട്ടത്തിനിടയിൽ അവസാനമായി; ജനസാ​ഗരമായി ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര

Oommen Chandy Demise: ഉമ്മൻ ചാണ്ടിയുടെ വിലാപയാത്രയെ അനു​ഗമിച്ച് പതിനായിരങ്ങൾ. എംസി റോഡ് വഴിയാണ് കോട്ടയത്തേക്ക് വിലാപയാത്ര നീങ്ങുന്നത്. മണിക്കൂറുകൾ എടുത്താണ് വിലാപയാത്ര മുന്നോട്ട് നീങ്ങുന്നത്. അത്രയധികം ജനങ്ങളാണ് അദ്ദേഹത്തെ അവസാനമായി കാണാൻ വഴിയോരത്ത് കാത്തുനിൽക്കുന്നത്.

1 /7

ജനസാ​ഗരത്തിന് നടുവിലൂടെയാണ് ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര മുന്നോട്ട് നീങ്ങുന്നത്.

2 /7

രാവിലെ തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ നിന്നാണ് വിലാപാത്ര ആരംഭിച്ചത്.

3 /7

ഏഴ് മണിക്കൂർ കൊണ്ട് 26 കിലോമീറ്റർ മാത്രമാണ് പൂർത്തിയാക്കാൻ സാധിച്ചതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ  കുറിച്ചു.

4 /7

എംസി റോഡിന്റെ ഇരുവശവും ജനക്കൂട്ടമാണ്. ശാരീരിക ബുദ്ധിമുട്ടുകൾ പോലും മറന്നാണ് പലരും കാത്തുനിൽക്കുന്നത്.

5 /7

വിലാപയാത്ര എപ്പോൾ പുതുപ്പള്ളിയിൽ എത്തുമെന്ന കാര്യത്തിൽ വ്യക്തതയില്ല. കാരണം നൂറുകണക്കിന് ജനങ്ങളാണ് അദ്ദേഹത്തെ അവസാനമായി കാണാൻ കാത്തുനിൽക്കുന്നത്.

6 /7

ഉമ്മൻ ചാണ്ടിയുടെ സംസ്കാര ചടങ്ങുകൾ അദ്ദേഹത്തിന്റെ ആ​ഗ്രഹം പോലെ തന്നെ ഔദ്യോ​ഗിക ബഹുമതികളില്ലാതെ വേണമെന്നാണ് കുടുംബം പറയുന്നത്. ഇത് സർക്കാരിനെ രേഖാമൂലം അറിയിക്കുകയും ചെയ്തു.

7 /7

ഉമ്മൻ ചാണ്ടിയുടെ സംസ്കാര ചടങ്ങിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി പങ്കെടുക്കും.

You May Like

Sponsored by Taboola