Oommen Chandy Demise: ജനനായകൻ യാത്രയായി; അന്ത്യാഞ്ജലിയർപ്പിച്ച് സോണിയാ ഗാന്ധി, രാഹുൽ അടക്കമുള്ള ദേശീയ നേതാക്കൾ

Oommen Chandy Demise: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അന്ത്യാഞ്ജലി അർപ്പിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി അടക്കമുള്ള ദേശീയ നേതാക്കൾ. കർണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ അടക്കമുള്ള കോൺഗ്രസ് നേതാക്കളും ഉമ്മൻ ചാണ്ടിയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ചു.

1 /7

ബെംഗളൂരുവിലെ മന്ത്രി ടി. ജോണിന്റെ വസതിയിലായിരുന്നു പൊതുദർശനം.

2 /7

മൃതദേഹം ഉച്ചയ്ക്ക് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിക്കും.

3 /7

തിരുവനന്തപുരത്ത് എത്തിച്ച ശേഷം ആദ്യം ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

4 /7

തുടർന്ന് അദ്ദേഹം സ്ഥിരമായി പോകാറുള്ള സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലും പൊതുദര്‍ശനത്തിനു വയ്ക്കും.

5 /7

ശേഷം ഇന്ദിരാ ഭവനിലെത്തിക്കും.

6 /7

രാത്രിയോടെ തിരുവനന്തപുരത്തെ വസതിയായ പുതുപ്പള്ളി ഹൗസിലെത്തിക്കും.

7 /7

നാളെ രാവിലെയോടെ വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോകും.

You May Like

Sponsored by Taboola