Guru Vakri 2023 in Meen: സന്തോഷവും ഭാഗ്യവും നൽകുന്ന ദേവഗുരു വ്യാഴം ഇപ്പോൾ തന്റെ രാശിയായ മീനത്തിലാണ്. കുറച്ച് സമയത്തിന് ശേഷം വ്യാഴം വക്രഗതിയിൽ ചലിക്കാൻ തുടങ്ങും. ഇത് 12 രാശികളിൽ പെട്ടവരുടെ ജീവിതത്തെ സാരമായി ബാധിക്കും.
Vakri Guru in Meen 2023: ജ്യോതിഷത്തിൽ വ്യാഴത്തിന് വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് നൽകിയിരിക്കുന്നത്. ദേവഗുരു എന്നാണ് വ്യാഴത്തെ പറയുന്നത്. സന്തോഷവും ഭാഗ്യവും നൽകുന്ന ഗ്രഹമാണ് വ്യാഴം. ജാതകത്തിൽ വ്യാഴം ശുഭ ഭാവത്തിൽ നിൽക്കുന്നത് വളരെയധികം നേട്ടങ്ങൾ നൽകും.
ജാതകത്തിൽ വ്യാഴം ശുഭമാണെങ്കിൽ ആ വ്യക്തി വളരെ സന്തോഷകരവും ഭാഗ്യപരവുമായ ജീവിതം നയിക്കുന്നുവെന്നാണ്. 12 വർഷത്തിന് ശേഷം വ്യാഴം സ്വരാശി മീനരാശിയിലാണ്. ഇപ്പോൾ വക്രഗതിയിൽ ചലിക്കാൻ പോകുകയാണ്. 2023 സെപ്തംബർ 4 മുതൽ വ്യാഴം വക്രഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും. മീന രാശിയിലെ വ്യാഴത്തിന്റെ പ്രതിലോമ ചലനം എല്ലാ രാശിക്കാരുടെയും ജീവിതത്തെ ബാധിക്കും. എങ്കിലും ഈ 3 രാശിക്കാർക്ക് ധാരാളം ഗുണങ്ങൾ ഉണ്ടാകും. സെപ്തംബർ മുതൽ ഇക്കൂട്ടരുടെ ഭാഗ്യം തെളിയും എന്നുതന്നെ പറയാം.
മേടം (Aries): വ്യാഴത്തിന്റെ പ്രതിലോമ ചലനം സെപ്തംബർ മുതൽ മേടം രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. ഈ ആളുകൾക്ക് എല്ലാ ജോലികളിലും ശുഭകരമായ ഫലങ്ങൾ ലഭിക്കും. സാമ്പത്തിക പുരോഗതി ഉണ്ടാകും. ധനലാഭം ഉണ്ടാകും. മുടങ്ങിയ പണം തിരികെ ലഭിക്കും. ബിസിനസ് നന്നായി നടക്കും. ദാമ്പത്യ സന്തോഷം വർദ്ധിക്കും. പങ്കാളിയുമായി നല്ല രീതിയിൽ പെരുമാറും. ജീവിതത്തിൽ സന്തോഷം വർദ്ധിക്കും. ബാങ്ക് ബാലൻസ് വർദ്ധിക്കും.
മിഥുനം (Gemini): ദേവഗുരു വ്യാഴത്തിന്റെ വിപരീത ചലനം മിഥുന രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. ഇത്തരക്കാരുടെ വരുമാനം വർദ്ധിക്കും. പ്രമോഷൻ-ഇൻക്രിമെന്റ് എന്നിവ ലഭിക്കും. ആഗ്രഹിച്ച സ്ഥാനവും പണവും ലഭിക്കുന്നതിൽ സന്തോഷമുണ്ടാകും. അപ്രതീക്ഷിത നേട്ടങ്ങൾ ലഭിക്കും. അവിവാഹിതർക്ക് പങ്കാളിയെ ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കാൻ കഴിയും.
കർക്കടകം (Cancer): ദേവഗുരു വ്യാഴത്തിന്റെ വക്ര ഗതി കർക്കടക രാശിക്കാർക്ക് ശുഭ ഫലങ്ങൾ നൽകും. നിങ്ങളുടെ കരിയറിൽ പുരോഗതിയുണ്ടാകും. ബിസിനസ് നന്നായി നടക്കും. തൊഴിൽരഹിതർക്ക് തൊഴിൽ ലഭിക്കും. ലാഭം വർദ്ധിക്കും. വരുമാനം വർധിക്കുന്നതോടെ നിങ്ങളുടെ സാമ്പത്തിക ആശങ്കകൾ നീങ്ങും. മാനസിക പിരിമുറുക്കത്തിൽ നിന്ന് മോചനം ലഭിക്കും. മാനസികമായ സമാധാനവും സന്തോഷവും ലഭിക്കും. ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങൾ നീങ്ങും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)