Onam 2022: സാരിയിൽ തിളങ്ങി അപർണ ബാലമുരളി

ഒരു സെക്കന്റ് ക്ലാസ് യാത്ര എന്ന സിനിമയിൽ തുടക്കംകുറിച്ച് പിന്നീട് മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിൽ നായികയായി തിളങ്ങിയ താരമാണ് നടി അപർണ ബാലമുരളി. അപർണ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത് ദിലേഷ് പോത്തന്റെ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ്. അതിലെ ജിംസി എന്ന കഥാപാത്രത്തെയാണ് അപർണ അവതരിപ്പിച്ചത്.

1 /8

സൺഡേ ഹോളിഡേ, തൃശ്ശിവപേരൂർ ക്ലിപ്തം, കാമുകി, ബി.ടെക്, അള്ള് രാമേന്ദ്രൻ, മിസ്റ്റർ ആൻഡ് മിസ്സിസ് റൗഡി തുടങ്ങിയ മലയാള സിനിമകളിലും 8 തോട്ടക്കൽ, സൂരാറൈ പോട്രൂ, തീത്തും നാൻഡ്രം, വീട്ടിലെ വിശേഷം തുടങ്ങിയ തമിഴ് സിനിമകളിലും അപർണ ബാലമുരളി അഭിനയിച്ചിട്ടുണ്ട്.   

2 /8

നീരജ് മാധവിന് ഒപ്പമുള്ള സുന്ദരി ഗാർഡൻസ് ആയിരുന്നു അവസാന റിലീസ്. ഒ.ടി.ടി റിലീസായിരുന്നു അത്.

3 /8

ഇനി ഉത്തരം എന്ന സിനിമയാണ് അടുത്തതായി അപർണയുടെ ഇറങ്ങാനുള്ളത്. 

4 /8

ഇത് കൂടാതെ തമിഴിലും മലയാളത്തിലുമായി നിരവധി പ്രോജെക്ടുകൾ വരാനുണ്ട്. 

5 /8

സൂരാറൈ പോട്രൂവിലെ ബൊമ്മി എന്ന കഥാപാത്രത്തിന്റെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡിന് അപർണ ബാലമുരളി അർഹയായിരുന്നു. നല്ലയൊരു ഗായികയും നർത്തകിയും കൂടിയാണ് അപർണ ബാലമുരളി.

6 /8

ഓണത്തിന് മറ്റു നടിമാരെ പോലെ തന്നെ അപർണയും ആശംസകൾ അറിയിച്ച് ഫോട്ടോഷൂട്ടുകൾ ചെയ്യുന്നുണ്ട്. 

7 /8

“ഉത്സവ സീസണിൽ ഒരു സമകാലിക ഓണ വസ്ത്രം..” എന്ന ക്യാപ്ഷനോടെ സാരിയിൽ അപർണ എടുത്ത പുതിയ ഷൂട്ടിലെ ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. 

8 /8

കൈയിൽ ഒരു താമരപ്പൂ മൊട്ടുകൾകൊണ്ടൊരു ബോക്കയും അപർണ പിടിച്ചിട്ടുണ്ട്. ടി ആൻഡ് എം സിഗ്നേച്ചറിന്റെ ഡിസൈനിലുള്ള ഔട്ട്ഫിറ്റിൽ അപർണയുടെ ചിത്രങ്ങൾ ശ്രീഹരിയാണ് എടുത്തിരിക്കുന്നത്.

You May Like

Sponsored by Taboola