ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു. അടുത്ത രണ്ട് ദിവസത്തേക്ക് കനത്ത മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. ആറ് സംസ്ഥാനങ്ങളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു.
രാജസ്ഥാൻ, ഹരിയാന, ചണ്ഡീഗഡ്, ഡൽഹി, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ഇന്ന് കഠിനമായ തണുപ്പ് അനുഭവപ്പെടുമെന്നും ജനുവരി പത്തിന് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശൈത്യ തരംഗാവസ്ഥ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.
ഐഎംഡി തിങ്കളാഴ്ച വരെ ഡൽഹിയിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു. ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിൽ കടുത്ത തണുപ്പ് ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്ത രണ്ട് ദിവസങ്ങളിൽ വടക്ക് പടിഞ്ഞാറൻ ഇന്ത്യയിൽ ശൈത്യ തരംഗം തുടരാൻ സാധ്യതയുണ്ടെന്ന് ഐഎംഡി പ്രവചിക്കുന്നു.
പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഡൽഹി, വടക്കൻ രാജസ്ഥാൻ എന്നിവിടങ്ങളിൽ കനത്ത മൂടൽമഞ്ഞ് തുടരാൻ സാധ്യതയുണ്ട്. ഉത്തർപ്രദേശിൽ അടുത്ത രണ്ട് ദിവസങ്ങളിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്ത മൂടൽമഞ്ഞ് ഉണ്ടാകുമെന്ന് ഐഎംഡി അറിയിച്ചു.
2023 ജനുവരി 11, ജനുവരി 12 തീയതികളിൽ പഞ്ചാബിലും ഹരിയാനയിലും ഒറ്റപ്പെട്ട നേരിയ മഴ ലഭിക്കുമെന്ന് ഐഎംഡി പ്രവചിച്ചിട്ടുണ്ട്.
ശീതക്കാറ്റ് കാരണം എല്ലാ സ്വകാര്യ സ്കൂളുകളും ജനുവരി 15 വരെ അടച്ചിടാൻ ഡൽഹി സർക്കാർ ഞായറാഴ്ച നിർദ്ദേശിച്ചു. ൽഹിയിൽ നിലനിൽക്കുന്ന ശീത തരംഗത്തിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾ അടച്ചിടാൻ ഡയറക്ടറേറ്റ് ഓഫ് എഡ്യൂക്കേഷൻ നിർദേശം നൽകി.
ജനുവരി പത്തിന് ഉണ്ടാകുന്ന ന്യൂനമർദ്ദത്തിന് രണ്ട് ദിവസത്തിന് ശേഷം വടക്കുപടിഞ്ഞാറൻ ഇന്ത്യയുടെ പല ഭാഗങ്ങളിലും കുറഞ്ഞ താപനില രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് ഐഎംഡി പ്രവചിക്കുന്നു.
കനത്ത മൂടൽമഞ്ഞ് ട്രെയിൻ ഗതാഗതത്തെ ബാധിച്ചു. മൂടൽമഞ്ഞ് 152 ട്രെയിനുകൾ സർവീസ് നടത്തുന്നതിനെ ബാധിച്ചു. 88 ട്രെയിനുകൾ റദ്ദാക്കി, 31 എണ്ണം വഴിതിരിച്ചുവിട്ടു, 33 ട്രെയിനുകൾ സർവീസ് വെട്ടിച്ചുരുക്കി.
യുപിയിലെ ആഗ്ര, ലഖ്‌നൗ, പഞ്ചാബിലെ ഭട്ടിൻഡ എന്നിവിടങ്ങളിൽ കനത്ത മൂടൽമഞ്ഞ് മൂലം ദൃശ്യപരത സീറോ മീറ്റർ ആണ്. ഡൽഹിയിലെ സഫ്ദർജംഗ്, പാലം എന്നിവിടങ്ങളിൽ യഥാക്രമം 25, 50 മീറ്റർ ദൃശ്യപരത രേഖപ്പെടുത്തി.