Mars Transit 2023: ഇടവം രാശിയിലേക്കുള്ള ചൊവ്വയുടെ സംക്രമണം ചില രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. ജനുവരി 13 മുതൽ ചൊവ്വ നേർരേഖയിൽ നീങ്ങുകയും ഈ രാശിക്കാർക്ക് വൻ ധനാഭിവൃദ്ധി ലഭിക്കുകയും ചെയ്യും.
Mangal Margi 2023: ഭൂമി, സമ്പത്ത്, ധൈര്യം, ധീരത, വിവാഹം എന്നിവയുടെ കാരകനായ ചൊവ്വ നവംബർ 13 മുതൽ ഇടവത്തിൽ നേർരേഖയിൽ സഞ്ചരിക്കും. ചൊവ്വയുടെ ഈ സഞ്ചാര മാറ്റം ചില രാശിക്കാർക്ക് വളരെ നല്ല ഫലങ്ങൾ നൽകും. ഇവരുടെ സമ്പത്ത് ഈ സമയം വർധിക്കും. ഏതൊക്കെ രാശിക്കാർക്ക് ചൊവ്വയുടെ സഞ്ചാരമാറ്റം ശുഭഫലങ്ങൾ നൽകുന്നതെന്ന് നോക്കാം.
മേടം: ചൊവ്വയുടെ നേർരേഖയിലേക്കുള്ള ചലനം മേടം രാശിക്കാർക്ക് ആത്മവിശ്വാസം വർദ്ധിപ്പിക്കും. ഇവർ തങ്ങളുടെ പണികൾ പോസിറ്റീവ് ചിന്താഗതിയോടെ മുന്നോട്ട് കൊണ്ടുപോകും. ഇക്കാരണത്താൽ കരിയർ ലക്ഷ്യങ്ങൾ എളുപ്പത്തിൽ നേടാനാകും. കോപം നിയന്ത്രിക്കണം.
ഇടവം: ഇടവം രാശിക്കാരുടെ പ്രണയ ജീവിതത്തിലും ദാമ്പത്യ ജീവിതത്തിലും ഉണ്ടായിരുന്ന പ്രശ്‌നങ്ങൾ ഈ സമയം മാറികിട്ടും. അവിവാഹിതർ വിവാഹിതരാകും. ദാമ്പത്യത്തിൽ വന്നിരുന്ന തടസ്സങ്ങൾ നീങ്ങും. പങ്കാളിത്ത ബിസിനസ്സ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇത് നല്ല സമയം.
മിഥുനം: മിഥുനം രാശിക്കാർക്ക് തൊഴിൽപരമായി ചില നല്ല വാർത്തകൾ ലഭിക്കും. കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ ലഭിക്കും. പരീക്ഷകളിൽ വിജയം നേടാം. വരുമാനം വർധിക്കും.
ചിങ്ങം: ഈ ആളുകൾക്ക് ഭൂമി നിർമ്മാണത്തിൽ നിന്ന് വലിയ നേട്ടം ലഭിക്കും. വസ്തുവുമായി ബന്ധപ്പെട്ട തർക്കങ്ങൾ നിങ്ങൾക്ക് അനുകൂലമായി വരും. പുതിയ വാഹനം വാങ്ങാൻ സാധ്യത. വിവാഹത്തിനുള്ള അവസരങ്ങൾ ഉണ്ടാകും. കുടുംബജീവിതം സന്തോഷകരമായിരിക്കും. വ്യവസായികൾക്ക് ലാഭസാധ്യത. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)