Nokia G20 ഫോണുകളുടെ വില 12,999 രൂപയിലാണ് ആരംഭിക്കുന്നത്. റെഡ്മി നോട്ട് 10, സാംസങ് ഗാലക്സി എം 21, സാംസങ് ഗാലക്സി എഫ് 12, റിയൽമെ നർസോ 30 തുടങ്ങി നിരവധി ഫോണുകളുടെ എതിരാളിയായി ആണ് ഫോൺ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത്.
Nokia G20 ഫോണുകളിൽ ക്വാഡ് റെയർ കാമറ സിസ്റ്റമാണ് ക്രമീകരിച്ചിരിക്കുന്നത്. 48 മെഗാപിക്സൽ പ്രൈമറി സെൻസറും 5 മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ ലെൻസും, 2 മെഗാപിക്സൽ മാക്രോ ലെൻസും, 2 മെഗാപിക്സൽ ഡെപ്ത് സെൻസറുമാണ് ഫോണിൽ ക്രമീകരിച്ചിട്ടുള്ളത്.
6.5 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേ, മീഡിയടെക് ഹെലിയോ ജി 35 SoC, 4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിവയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. ഫോണിന്റെ ബാറ്ററി 5,050 mAh ആണ്.
Nokia G20 2 കളർ വാരിയന്റുകളിലാണ് ഇന്ത്യയിൽ എത്തിയിരിക്കുന്നത്. ഗ്ലാസിയർ, നൈറ്റ് എന്നീ നിറങ്ങളിലാണ് ഫോൺ ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത്.