Nimisha Sajayan: വിദൂരതയിലേയ്ക്ക് നോട്ടമെറിഞ്ഞ് നിമിഷ; ചിത്രങ്ങൾ കാണാം

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് നിമിഷ സജയന്‍. ഇതിനോടകം തന്നെ പല ശ്രദ്ധേയമായ വേഷങ്ങളും നിമിഷ കൈകാര്യം ചെയ്ത് കഴിഞ്ഞു. 

 

Nimisha Sajayan's latest photos: ആദ്യ സിനിമയിലെ പ്രകടനത്തിന് തന്നെ മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നിമിഷ സജയന്‍ സ്വന്തമാക്കിയിരുന്നു. പിന്നീട് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൻ, നായാട്ട്,  മാലിക്ക് എന്നീ ചിത്രങ്ങളും ഏറെ ശ്രദ്ധനേടി. 

 

1 /7

കലാകായിക രംഗത്ത് ചെറുപ്പം മുതൽ തന്നെ സജീവമായിരുന്നു നിമിഷ. 

2 /7

പഠിക്കുന്ന കാലത്ത് മാർഷ്യൽ ആർട്സിൽ ഉൾപ്പെടെ നിമിഷ അഭ്യസിച്ചിരുന്നു. 

3 /7

എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ തായ്കൊണ്ടോയിൽ നിമിൽ ബ്ലാക്ക് ബെൽറ്റ് നേടിയിരുന്നു. 

4 /7

മുംബൈയിലെ അംബർനാഥിൽ ജനിച്ചു വളർന്ന നിമിഷ തായ്കൊണ്ടോയിൽ ദേശീയ തലത്തിൽ മഹാരാഷ്ട്രയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്.

5 /7

മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദപഠനം തുടരുന്നതിനിടെയാണ് ഇടവേളയെടുത്ത് കൊച്ചിയിൽ അഭിനയപരിശീലനത്തിനായി ചേർന്നത്. അവിടെ നിന്നാണ് തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിൽ നിമിഷയ്ക്ക് അവസരം ലഭിച്ചത്. 

6 /7

വളരെ കുറഞ്ഞ സമയം കൊണ്ടാണ് മലയാള സിനിമയിലെ മുന്‍നിര യുവനടിമാരില്‍ ഒരാളായി നിമിഷ മാറിയത്. 

7 /7

മേക്കപ്പ് ഇടാതെ സിനിമയിൽ അഭിനയിക്കുന്ന നടി എന്നാണ് നിമിഷ പൊതുവെ അറിയപ്പെടുന്നത്.   

You May Like

Sponsored by Taboola