Mercury Transit 2023: ജ്യോതിഷ പ്രകാരം സമ്പത്തിന്റെയും ബുദ്ധിയുടെയും യുക്തിയുടെയും ദാതാവായ ബുധൻ അടുത്ത 2 മാസത്തേക്ക് 3 രാശികളിലുള്ളവർക്ക് നൽകും വൻ നേട്ടങ്ങൾ.
Budh Gochar: ഇവർക്ക് ഒക്ടോബർ 1 വരെ ധാരാളം ധനവും പുരോഗതിയും ലഭിക്കും.
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാജകുമാരൻ എന്ന് വിളിക്കുന്ന ഒരു ഗ്രഹമാണ് ബുധൻ. സമ്പത്ത്, ബിസിനസ്സ്, യുക്തി, ആശയവിനിമയം, ബുദ്ധി എന്നിവയുടെ ദാതാവാണ് ബുധൻ. അതുകൊണ്ടാണ് ബുധൻ രാശി മാറുമ്പോഴോ അതിന്റെ അവസ്ഥയിൽ എന്തെങ്കിലും മാറ്റം വരുമ്പോഴോ അത് ആളുകളുടെ സാമ്പത്തിക സ്ഥിതി, തൊഴിൽ, ബുദ്ധി, സംസാരം എന്നിവയെ ബാധിക്കുന്നത്.
അടുത്തിടെ ബുധൻ രാശിമാറി ചിങ്ങ രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. സൂര്യന്റെ രാശിയായ ചിങ്ങത്തിൽ ബുധൻ നിൽക്കുന്നത് വലിയ സ്വാധീനം ചെലുത്തും. 2023 ഒക്ടോബർ 1 വരെ ബുധൻ ചിങ്ങത്തിൽ തുടരും. ഈ സമയത്ത് ബുധൻ അസ്തമിക്കുകയും ഉദിക്കുകയും ചെയ്യും. ബുധന്റെ സ്ഥാനത്ത് ഉണ്ടാകുന്ന മാറ്റങ്ങളുടെ ഗുണഫലം ഏതൊക്കെ രാശികൾക്ക് നമുക്ക് നോക്കാം.
മേടം (Aries): ബുധന്റെ സംക്രമം മേടം രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. നിങ്ങളുടെ ധൈര്യവും ആത്മവിശ്വാസവും വർദ്ധിക്കും. പൂർവിക സ്വത്തുക്കളിൽ നിന്ന് വലിയ നേട്ടം ഉണ്ടാകും. ധനനേട്ടം ഉണ്ടാകും. കിട്ടാനുള്ള പണം തിരികെ ലഭിക്കും. വിവാദത്തിൽ കുടുങ്ങാതെ നിങ്ങൾ രക്ഷപ്പെട്ടേക്കാം. സഹോദരങ്ങളുടെ പിന്തുണയുണ്ടാകും. കുട്ടികളിൽ നിന്നും സന്തോഷം ലഭിക്കും.
ഇടവം (Taurus): ബുധന്റെ സംക്രമണം ഇടവ രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. ഇക്കൂട്ടരുടെ ജീവിതത്തിൽ ഭൗതിക സുഖങ്ങൾ വർദ്ധിക്കും. ധനേട്ടം ഉണ്ടാകും. ഔദ്യോഗിക ജീവിതത്തിൽ ചില വലിയ വിജയങ്ങൾ ലഭിക്കും. ആഗ്രഹിച്ച സ്ഥാനവും പണവും ലഭിക്കും. നിങ്ങളുടെ കരിയറിലെ പുരോഗതി നിങ്ങൾക്ക് വളരെയധികം ആശ്വാസം നൽകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വായ്പ തിരിച്ചടയ്ക്കാൻ നിങ്ങൾക്ക് കഴിയും. ബിസിനസുകാരുടെ ഏത് പുതിയ ഇടപാടും അന്തിമമാകാം.
തുലാം (Libra): തുലാം രാശിക്കാർക്ക് ബുധന്റെ രാശിമാറ്റം അനുഗ്രഹമായിരിക്കും. ഈ സമയം ഈ ആളുകൾക്ക് ഭാഗ്യം തെളിയും. ധനനേട്ടം ഉണ്ടാകും. വലിയ തുക ലാഭിക്കാൻ കഴിയും. ബഹുമാനംവർധിക്കും. പദവി ലഭിക്കും. പഴയ ഏതൊരു ആഗ്രഹവും സാധിക്കും. ഒരു യാത്ര പോകാണ് അവസരം ഉണ്ടാകും. മതപരമായ പ്രവർത്തനങ്ങളിൽ താൽപര്യം വർദ്ധിക്കും.