New Ashoka Pillar Pic: രാജ്യത്തിന് ഇന്ന് അഭിമാന നിമിഷമാണ്. നിർമ്മാണത്തിലിരിക്കുന്ന പുതിയ പാർലമെന്റ് മന്ദിരത്തില്‍ സ്ഥാപിക്കുന്ന 'അശോക സ്തംഭം' പ്രധാനമന്ത്രി മോദി അനാച്ഛാദനം ചെയ്തു. ചടങ്ങില്‍ ലോക്സഭാ സ്പീക്കർ ഓം ബിർളയും പങ്കെടുത്തിരുന്നു. മാസങ്ങള്‍ക്കുള്ളില്‍ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ട്.
National Emblem Pic: നിർമ്മാണത്തിലിരിക്കുന്ന പാർലമെന്റ് മന്ദിരത്തിന്റെ മേൽക്കൂരയില്‍ സ്ഥാപിക്കുന്ന ദേശീയ ചിഹ്നമായ അശോക സ്തംഭം പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച അനാച്ഛാദനം ചെയ്തു. പൂര്‍ണ്ണമായും വെങ്കലത്തിലാണ് ഇത് നിര്‍മ്മിച്ചിരിയ്ക്കുന്നത്.
വെങ്കല അശോക സ്തംഭം അനാച്ഛാദനം ചെയ്യുന്ന ചടങ്ങില്‍ ലോക്സഭാ സ്പീക്കർ ഓം ബിർള, രാജ്യസഭാ സ്പീക്കർ ഹരിബാൻഷ്, കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി എന്നിവരും സന്നിഹിതരായിരുന്നു.
പാർലമെന്റ് മന്ദിരത്തിന്റെ മേൽക്കൂരയിൽ സ്ഥാപിക്കുന്ന ഈ ദേശീയ ചിഹ്നത്തിന്റെ ഭാരം 9,500 കിലോഗ്രാം ആണ്, ഇത് പൂര്‍ണ്ണമായും വെങ്കലത്തിലാണ് നിർമ്മിച്ചിരിയ്ക്കുന്നത്. പാർലമെന്റ് മന്ദിരത്തിന്റെ മേൽക്കൂരയിൽ സ്ഥാപിക്കുന്ന ഈ അശോകസ്തംഭത്തിന്റെ ഉയരം 6.5 മീറ്ററാണ്, 4.34 മീറ്റർ വീതിയുമുണ്ട്.
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നടുഭാഗത്ത് ഏറ്റവും ഉയരത്തിലാണ് ഇതു സ്ഥാപിക്കുക. 6500 കിലോ വരുന്ന ഉരുക്ക് സ്തൂപത്തിലാണ് അശോക സ്തംഭം ഘടിപ്പിക്കുക.
വെങ്കലത്തിൽ പുതിയ അശോക സ്തംഭം നിർമ്മിക്കാൻ മാത്രം ഏകദേശം ഒമ്പത് മാസം സമയമെടുത്തു. ഇതിന്റെ നിര്‍മ്മാണത്തിന് രണ്ടായിരത്തിലധികം ജീവനക്കാർ പങ്കാളികളായി എന്നാണ് റിപ്പോര്‍ട്ട്. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ മുകളില്‍ സ്ഥാപിക്കാനുള്ള ദേശീയ ചിഹ്നത്തിന്റെ നിര്‍മ്മാണം എട്ട് വ്യത്യസ്ത ഘട്ടങ്ങളിലൂടെയാണ് കടന്നുപോയത്.
നിലവിലെ പാർലമെന്റ് മന്ദിരത്തോട് ചേർന്ന് നിർമ്മിക്കുന്ന പുതിയ മന്ദിരം ത്രികോണാകൃതിയിലാണ്. 2021 ജനുവരിയിൽ 971 കോടി രൂപ ചെലവിൽ ആരംഭിച്ച പദ്ധതി പാർലമെന്റിന്റെ ഈ വർഷത്തെ ശീതകാല സമ്മേളനത്തോടനുബന്ധിച്ച് പൂർത്തീകരിക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്.