OTT release: പ്രകാശൻ പറക്കട്ടെ, വാശി, കടുവ; പുതിയ മലയാള സിനിമകളുടെ ഒടിടി റിലീസുകൾ

പ്രകാശൻ പറക്കട്ടെ, വാശി, പ്രിയൻ ഓട്ടത്തിലാണ്, കടുവ, കുറ്റവും ശിക്ഷയും, മേരി ആവാസ് സുനോ തുടങ്ങിയ ചിത്രങ്ങളാണ് ഒടിടി പ്ലാറ്റ്ഫോമിലെത്തുന്നത്.

  • Jun 23, 2022, 13:40 PM IST
1 /6

ധ്യാൻ ശ്രീനിവാസൻ തിരക്കഥയൊരുക്കി ഷഹദ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് പ്രകാശൻ പറക്കട്ടെ. തിയേറ്റർ പ്രദർശനത്തിന് ശേഷം ചിത്രം സീ5 ലൂടെ സ്ട്രീമിങ് ആരംഭിക്കും.

2 /6

ടോവിനോ തോമസ്, കീർത്തി സുരേഷ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് വാശി. ജൂലൈയിൽ നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുക.

3 /6

ഷറഫുദ്ദീൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രിയൻ ഓട്ടത്തിലാണ് ജൂൺ 24 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. തിയേറ്റർ പ്രദർശനത്തിന് ശേഷം ചിത്രം മനോരമ മാക്സിൽ സ്ട്രീമിങ് ആരംഭിക്കും.

4 /6

മഞ്ജു വാര്യർ, ജയസൂര്യ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ മേരി ആവാസ് സുനോ ഹോട്ട് സ്റ്റാലിൽ ജൂൺ 24 മുതൽ സ്ട്രീമിങ് ആരംഭിക്കും. ജി പ്രജേഷ് സെന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.  

5 /6

ആസിഫ് അലിയും മേജർ രവിയും ഒന്നിച്ച കുറ്റവും ശിക്ഷയും ജൂൺ 24ന് നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിക്കും. മാധ്യമപ്രവർത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരൻ, നടനും പോലീസ് ഉദ്യോ​ഗസ്ഥനുമായ സിബി തോമസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

6 /6

പൃഥ്വിരാജ് നായകനായ കടുവ ജൂൺ മുപ്പതിനാണ് തിയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്. തിയേറ്റർ പ്രദർശനത്തിന് ശേഷം ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീമിങ് ആരംഭിക്കും.

You May Like

Sponsored by Taboola