Whatsapp ന് പുതിയ ഫീച്ചർ വരുന്നു; ഉടൻ തന്നെ ആപ്പിൽ നിന്നും Log Out ചെയ്യാൻ സാധിക്കും

1 /5

പ്രൈവസി പോളിസിയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് ഇപ്പോൾ വാട്ട്സ്ആപ്പിന്റെ ജനപ്രീതി കുറഞ്ഞിരിക്കുകയാണ്, ഉപഭോക്താക്കൾ പലരും സിഗ്നൽ, ടെലിഗ്രാം തുടങ്ങിയ ആപ്പുകൾ ഉപയോഗിക്കാൻ ആരംഭിച്ച് കഴിഞ്ഞു. അതേസമയം ഉപഭോക്താക്കൾക്കായി WhatsApp ഒരു പുതിയ ഫീച്ചർ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

2 /5

മെസ്സേജിങ് പ്ലാറ്റഫോമായ WhatsApp ൽ ഉടൻ തന്നെ Log Out ചെയ്യാനുള്ള ഓപ്ഷൻ വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  

3 /5

ജോലിയ്ക്കും കൂട്ടുകാർക്കിടയിലും ഒക്കെ WhatsApp ഒരു ഒഴിച്ച് കൂടാനാവാത്ത ഘടകമായി മാറിയിട്ടുണ്ട്. എപ്പോഴും WhatsApp ആവശ്യമാണെങ്കിലും ചില സമയത്ത് ഇതിൽ നിന്ന് മാറിനിൽക്കേണ്ടത് ആവശ്യമാണെന്ന് നമ്മുക്ക് തോന്നാം. കുറച്ച് നേരത്തേക്കെങ്കിലും ഇതിൽ നിന്ന് മാറിനിൽക്കണമെങ്കിൽ അക്കൗണ്ട് ഡിലീറ്റ് ചെയ്യുക എന്നല്ലാതെ മറ്റ് മാർഗങ്ങളില്ല എന്നത് ഒരു പ്രശ്നം തന്നെയാണ്.

4 /5

അതിനാൽ WhatsApp ന്റെ ബേറ്റ വേർഷനിൽ ഇപ്പോൾ ഇതിന് വേണ്ടി Log Out ഓപ്ഷൻ ക്രമീകരിച്ചിട്ടുണ്ടെന്ന് അറിയിച്ച് കൊണ്ട് റിപ്പോർട്ടുകളുണ്ട്.

5 /5

പുതിയ Logout ഓപ്ഷൻ ഉടൻ തന്നെ WhatsApp മെസഞ്ചറിലും ബിസ്നെസ്സ് വേർഷനിലും എത്തും. ഇത് iOS ലും ആൻഡ്രോയിഡിലും അപ്ഡേറ്റ് ചെയ്യുകയും ചെയ്യും.

You May Like

Sponsored by Taboola