നസ്രിയ മേഘ്നയ്ക്കും മകനുമൊപ്പം, ചിത്രങ്ങൾ വൈറലാകുന്നു

മലയാളികളുടെ പ്രിയ താരമാണ് മേഘ്ന രാജ്. ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജയുടെ മരണത്തിന് പിന്നാലെ മേഘ്നയും മകനും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 

1 /6

ഒക്ടോബറില്‍ ആണ് മേഘ്നയ്ക്ക് ഒരു ആണ്‍കുഞ്ഞ് ജനിച്ചത്. ജനിച്ച് വീണ് മണിക്കൂറുകള്‍കുളളില്‍ തന്നെ കുഞ്ഞിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.  

2 /6

മലയാളത്തില്‍ മേഘ്‌നയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളാണ് നസ്രിയ. മാഡ് ഡാഡ് എന്ന ചിത്രത്തില്‍ നസ്രിയയുടെ അമ്മ ആയിട്ടായിരുന്നു മേഘ്‌ന അഭിനയിച്ചത്. 

3 /6

അന്നുമുതല്‍ ഇരുവരും വലിയ സൗഹൃദത്തിലാണ്. ഇപ്പോഴും ആ സൗഹൃദം ഇവര്‍ അതുപോലെ തന്നെ കാത്തുസൂക്ഷിക്കുന്നുണ്ട്.

4 /6

ഇപ്പോഴിതാ നസ്രിയ പങ്കുവെച്ച പുതിയ കുറച്ച് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. മേഘ്‌നയ്ക്ക് ഒപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് നസ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. 

5 /6

മേഘ്‌നയ്‌ക്കൊപ്പം കുഞ്ഞും ചിത്രങ്ങളില്‍ ഉണ്ട്. മാസങ്ങള്‍ക്കു ശേഷമാണ് ഇരുവരും തമ്മില്‍ കാണുന്നത്. 

6 /6

ബാംഗ്ലൂരിലെത്തി കുഞ്ഞിനെ കണ്ടിരുന്നു നസ്രിയ. അന്ന് ഫഹദും ഒപ്പമുണ്ടായിരുന്നു.

You May Like

Sponsored by Taboola