പതിനാറാം വയസ്സിൽ സിനിമയിൽ എത്തിയ താരമാണ് മലയാളികൾക്കിടയിൽ ലക്ഷ്മി റായ് എന്നറിയപ്പെടുന്ന റായ് ലക്ഷ്മി. ഏകദേശം അമ്പതോളം സിനിമകളിൽ അഭിനയിച്ച താരം മോഹൻലാൽ നായകനായ റോക്ക് ആൻഡ് റോൾ എന്ന സിനിമയിൽ നായികയായിട്ടാണ് മലയാളത്തിലേക്ക് എത്തുന്നത്.
2005-ലെ കാർക് കസാദാര എന്ന തമിഴ് സിനിമയിലൂടെയാണ് റായ് ലക്ഷ്മിയുടെ അരങ്ങേറ്റം
തെലുങ്ക്, കന്നഡയിൽ ഒക്കെ അഭിനയിച്ച് റായ് ലക്ഷ്മി മലയാളത്തിൽ എത്തുന്നത് 2007-ലാണ്. ആദ്യ സിനിമയിൽ ശ്രദ്ധനേടിയതോടെ, മമ്മൂട്ടി ഡബിൾ റോളിൽ എത്തിയ അണ്ണൻ തമ്പിയിലും നായികയായി താരം എത്തി.
2 ഹരിഹർ നഗർ, ചട്ടമ്പിനാട്, ക്രിസ്ത്യൻ ബ്രതെഴ്സ്, ഒരു മരുഭൂമി കഥ, മായാമോഹിനി, രാജാധിരാജ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിൽ താരം നായികയായി
ഝാൻസി ഐ.പി.എസ്, സിൻഡറില, ആനന്ദ ഭൈരവി, ഗ്യാങ്സ്റ്റർ 2 തുടങ്ങിയ 4 സിനിമകൾ ഇപ്പോൾ ഷൂട്ടിംഗ് നടക്കുന്നുണ്ട്. ഇതിൽ എല്ലാത്തിലും നായികയായിട്ടാണ് താരം അഭിനയിക്കുന്നത്.
5 ഭാഷകളിൽ ഇത്രയും സജീവമായി നിൽക്കുന്ന ഒരു താരമുണ്ടോ എന്നത് സംശയമാണ്. ഇപ്പോഴിതാ താരത്തിന്റെ ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോസാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്
കുതിരപ്പുറത്ത് ഗ്ലാമറസ് ലുക്കിൽ ഇരിക്കുന്ന ചില ഫോട്ടോസ് അടുത്തിടെ താരം പോസ്റ്റ് ചെയ്തിരുന്നു. യൂട്യൂബിൽ അടുത്തിടെ ഇറങ്ങിയ ബോളിവുഡ് ഗായകനും സംഗീതജ്ഞനുമായ പായൽ ദേവ് മ്യൂസിക് ചെയ്ത വീഡിയോയിലാണ് റായ് ലക്ഷ്മി ഈ ഗ്ലാമറസ് വേഷത്തിൽ നൃത്തം ചെയ്തത്. അതിൽ ഒരു സീനിലാണ് കുതിരപ്പുറത്ത് പോകുന്ന റായ് ലക്ഷ്മിയെ കാണാൻ സാധിക്കുന്നത്