വിഘ്നേശ് ശിവനും നയൻതാരയ്ക്കും ഇരട്ടക്കുട്ടികൾ ജനിച്ചു. വിഘ്നേശ് ശിവൻ തന്നെയാണ് ട്വിറ്ററിൽ ചിത്രങ്ങൾ പങ്കുവെച്ചത്. ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടി കഴിഞ്ഞു.
നയനും ഞാനും അപ്പയും അമ്മയുമായി. ഞങ്ങൾക്ക് ഇരട്ട ആൺകുട്ടികൾ ജനിച്ചു എന്ന അടിക്കുറുപ്പോടെയാണ് ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.
ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷം ജൂണ്‍ ഒമ്പതിനാണ് ഇരുവരും മഹാബലിപുരത്ത് വെച്ച് വിവാഹിതരായത്.
പരമ്പരാഗത ചടങ്ങുകൾ ഉൾപ്പെടുത്തിയുള്ളതായിരുന്നു വിവാഹം. 2015ലെ ഡാർക്ക് കോമഡി നാനും റൗഡി താൻ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിലായത്.