Sore Throat: തൊണ്ട വേദന ഭേദമാക്കാനുള്ള എളുപ്പവഴികൾ

1 /5

തണുപ്പ് കാലം ആയതിനാൽ എല്ലാവരും നേരിടുന്ന ഒരു പ്രധാന പ്രശ്‌നം തന്നെയാണ് തൊണ്ട വേദന. ഇത് മൂലം അസ്വസ്ഥതകളും തൊണ്ടയ്ക്ക് ചൊറിച്ചിലും ഭക്ഷണവും വെള്ളവും മറ്റും ഇറക്കാൻ ബുദ്ധിമുട്ടും അനുഭവപ്പെടാറുണ്ട്. ഈ വേദനയും അസ്വസ്ഥതകളും ഭേദമാക്കാൻ വീട്ടിൽ വെച്ച് തന്നെ ചെയ്യാൻ കഴിയുന്ന ചില എളുപ്പവഴികൾ അറിയാം. 

2 /5

തേൻ മാത്രമോ ചായയിൽ കലർത്തിയോ കഴിക്കുന്നത് തൊണ്ട വേദനയുടെ ബുദ്ധിമുട്ടുകൾ കുറയാൻ സഹായിക്കും. അത് മാത്രമല്ല തേൻ ചുമ കുറയ്ക്കാനും മുറിവുകൾ ഭേദമാക്കാനും സഹായിക്കും.

3 /5

ചെറു ചൂട് വെള്ളത്തിൽ ഉപ്പ് ചേർത്ത് കുലുക്കുഴിയുന്നത് തൊണ്ട വേദന കുറയ്ക്കാൻ സഹായിക്കും മാത്രമല്ല ബാക്റ്റീരിയകളെ കൊല്ലാനും സഹായിക്കും. 3 മണിക്കൂറിന്റെ ഇടവേളയിൽ ഉപ്പ് വെള്ളം കുലുക്കുഴിയുന്നത് തൊണ്ടയുടെ വീക്കം കുറയ്ക്കാനും സഹായിക്കും.  

4 /5

ചമോമൈൽ ടീ  അതിന്റെ ഔഷധ ഗുണങ്ങൾ കാരണം ശ്രദ്ധേയമാണ്. അത് കുടിക്കുന്നത് തൊണ്ട വേദന കുറയ്ക്കുകയും അസ്വസ്ഥതകൾക്ക് ആശ്വാസം നൽകുകയും ചെയ്യും. മാത്രമല്ല ചമോമൈൽ ടീ ആന്റി ഓക്സിഡന്റ് കൂടിയാണ് അത് ശരീരത്തിലെ ടോക്സിൻസ് പുറംതള്ളാൻ സഹായിക്കും.

5 /5

 ആപ്പിൾ സിഡർ വിനഗറിന് ബാക്റ്റീരിയകളെ നശിപ്പിക്കാനുള്ള കഴിവുണ്ടെന്ന് മാത്രമല്ല അണുബാധ തടയാനും ഒരു പരിധി വരെ സഹായിക്കും. 2 സ്പൂൺ ആപ്പിൾ സിഡർ വിനഗർ ഒരു ഗ്ലാസ് വെള്ളത്തിൽ ചേർത്ത്  കുളിക്കുഴിഞ്ഞാൽ തൊണ്ട വേദന കുറയ്ക്കാൻ സഹായിക്കും. ഇത് ഒരു മണിക്കൂറിൽ ഒന്നോ രണ്ടോ പ്രാവശ്യം വീതം ആവർത്തിക്കുക മാത്രമല്ല കുലുക്കുഴിയുന്നതിന്റെ ഇടവേളകളിൽ വെള്ളം കുടിയ്ക്കാനും ശ്രദ്ധിക്കുക.

You May Like

Sponsored by Taboola