ആറാം തവണയും മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടി മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടി വിസ്മയിപ്പിച്ചു കൊണ്ടേയിരിക്കുകയാണ്. നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക് തുടങ്ങിയ എണ്ണം പറഞ്ഞ ചിത്രങ്ങളിലെ പ്രകടനത്തിനാണ് മമ്മൂട്ടിയെ തേടി വീണ്ടുമൊരു സംസ്ഥാന പുരസ്‌കാരം കൂടി എത്തിയിരിക്കുന്നത്.
Mammootty state award winning films: 1981ല്‍ അഹിംസ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മമ്മൂട്ടിയ്ക്ക് ആദ്യമായി സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിക്കുന്നത്. രണ്ടാമത്തെ മികച്ച നടനുള്ള പുരസ്‌കാരമാണ് മമ്മൂട്ടിയ്ക്ക് ലഭിച്ചത്.
നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ ജെയിംസിനെയും സുന്ദരത്തെയും ആരും മറന്നിട്ടുണ്ടാകില്ല.
രൂപം കൊണ്ടും ഭാവം കൊണ്ടും രണ്ട് ധ്രുവങ്ങളില്‍ സഞ്ചരിക്കുന്ന കഥാപാത്രങ്ങളെയാണ് മമ്മൂട്ടി ഗംഭീരമായി അവതരിപ്പിച്ചത്.
ഉറക്കം ഉണരുമ്പോള്‍ മലയാളിയായ ജെയിംസില്‍ നിന്ന് തമിഴനായ സുന്ദരത്തിലേയ്ക്കുള്ള മമ്മൂട്ടിയുടെ പരകായപ്രവേശം അമ്പരപ്പോടെയാണ് പ്രേക്ഷകര്‍ നോക്കി നിന്നത്.
ജാതി രാഷ്ട്രീയം പറഞ്ഞ പുഴു എന്ന ചിത്രത്തിലെ കുട്ടന്‍ എന്ന കഥാപാത്രത്തെ അനായാസമായാണ് മമ്മൂട്ടി അവതരിപ്പിച്ചത്.
മമ്മൂട്ടി എന്ന സൂപ്പര്‍ സ്റ്റാറിന്റെ താരപരിവേഷത്തിന്റെ നിഴല്‍ പോലും കുട്ടന്‍ എന്ന കഥാപാത്രത്തില്‍ കണ്ടില്ല.
റോഷാക്ക് എന്ന ചിത്രത്തില്‍ പ്രതികാരം ഉള്ളില്‍ സൂക്ഷിക്കുന്ന ലൂക്ക് ആന്റണി എന്ന കഥാപാത്രം മമ്മൂട്ടിയുടെ കൈയ്യില്‍ ഭദ്രമായിരുന്നു.
രൂപം കൊണ്ടും ഭാവം കൊണ്ടും ഭീഷ്മ പര്‍വ്വത്തിലെ മൈക്കിളപ്പന്‍ എന്ന കഥാപാത്രമായി മമ്മൂട്ടിയെ അല്ലാതെ മറ്റൊരു നടനെയും ചിന്തിക്കാന്‍ പോലും മലയാളികള്‍ക്ക് കഴിയില്ല.