Nagendrans Honeymoons: നാഗേന്ദ്രൻ്റെ അഞ്ച് വധുക്കളെ പരിചയപ്പെടാം; 'നാ​ഗേന്ദ്രൻസ് ഹണിമൂൺസ്' ഹോട്ട്സ്റ്റാറിൽ

ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിന്റെ നാലാമത്തെ മലയാളം വെബ് സീരിസ് ആണ് "നാഗേന്ദ്രൻസ് ഹണിമൂൺസ് '. ഏറെ രസകരമായ മൂഹൂർത്തങ്ങൾ നിറഞ്ഞ ഈ വെബ് സീരീസ് ജൂലൈ 19 മുതൽ പ്രേക്ഷകരിലേക്കെത്തും.

 

സുരാജ് അവതരിപ്പിക്കുന്ന നാഗേന്ദ്രൻ എന്ന കേന്ദ്ര കഥാപാത്രം. ഒരു ജീവിതം അഞ്ച് ഭാര്യമാര്‍ എന്നാണ് സീരീസിന്റെ ടാഗ് ലൈന്‍. കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ കാഴ്ചകൾ, വൈവിധ്യമാർന്ന വിവാഹ ശൈലികൾ എന്നിവയാൽ നിറഞ്ഞതാണ് ഈ വെബ് സീരീസ്. നാഗേന്ദ്രൻ്റെ അഞ്ച് വധുക്കളെ പരിചയപ്പെടാം.

 

1 /5

ലൈല സുൽത്താന എന്ന കഥാപാത്രത്തെ ശ്വേത മേനോൻ ആണ് അവതരിപ്പിക്കുന്നത്.  

2 /5

ലില്ലിക്കുട്ടിയായി എത്തുന്നത് നടി ​ഗ്രേസ് ആന്റണിയാണ്.   

3 /5

നിരഞ്ജന അനൂപ് ആണ് സാവിത്രി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.  

4 /5

തങ്കം എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കനി കുസൃതിയാണ്.  

5 /5

ജാനകി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആൽഫി പഞ്ഞിക്കാരൻ ആണ്.   

You May Like

Sponsored by Taboola