മഴക്കാലത്ത് വിവിധ അണുബാധകളും ഫംഗൽ ഇൻഫെക്ഷനുകളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ ഈ സമയം, ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരാൻ ശ്രദ്ധിക്കണം.
മഴക്കാലത്ത് രോഗപ്രതിരോധശേഷി വർധിപ്പിക്കേണ്ടത് പ്രധാനമാണ്. ഈ സമയം, വിവിധ അണുബാധകളും രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ, മഴക്കാലത്ത് ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട സൂപ്പർഫുഡുകൾ ഏതെല്ലാമാണെന്ന് അറിയാം.
റാഗിയിൽ ഉയർന്ന അളവിൽ നാരുകളും പ്രോട്ടീനും അടങ്ങിയിരിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ നല്ലതാണ്. മുടിയുടെ വളർച്ചയ്ക്കും പ്രമേഹം, രക്തസമ്മർദ്ദം എന്നിവ നിയന്ത്രിക്കുന്നതിനും ഇത് ഗുണം ചെയ്യുന്നു.
ഉരുളക്കിഴങ്ങ് വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമാണ്. ഇവയിൽ ആരോഗ്യകരമായ കാർബോഹൈഡ്രേറ്റുകളും അടങ്ങിയിരിക്കുന്നു.
ധാതുക്കൾ, വിറ്റാമിനുകൾ, ആൻറി ഓക്സിഡൻറുകൾ എന്നിവയാൽ സമ്പന്നമാണ് ഈന്തപ്പഴം. ഇത് പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് സഹായിക്കുന്നു.
ശരീരഭാരം കുറയ്ക്കാനും ദഹനം മികച്ചതാക്കാനും ചോളം നല്ലതാണ്. ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ശരീരത്തിന് ഊർജം നൽകാനും സഹായിക്കുന്നു.
പ്രോട്ടീൻ, ഫൈബർ എന്നിവയാൽ സമ്പന്നമായതിനാൽ വെള്ളക്കടല ആരോഗ്യത്തിന് നല്ലതാണ്. ഇതിൽ കലോറി കുറവാണ്. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)