Mars Transit 2023: 22 മാസങ്ങൾക്ക് ശേഷം, ചൊവ്വ സ്വന്തം രാശിയിൽ, ഈ രാശിക്കാര്‍ക്ക് ബമ്പര്‍ നേട്ടങ്ങള്‍!!

Mars Transit In Scorpio 2023:  ജ്യോതിഷമനുസരിച്ച്, ഏതൊരു ഗ്രഹത്തിന്‍റെയും സംക്രമണം ശുഭവും അശുഭകരവുമായ യോഗങ്ങൾ സൃഷ്ടിക്കുന്നു. ഇത്തരം ഗ്രഹ സംക്രമണം സൃഷ്ടിക്കുന്ന യോഗം 12  രാശിക്കാരിലും സ്വാധീനം ചെലുത്തുന്നു.

ഗ്രഹങ്ങൾ അവരുടെ സ്വന്തം രാശിയിലും ഉന്നതമായ രാശിയിലും സംക്രമിക്കുമ്പോള്‍ രാജയോഗവും ശുഭകരമായ യോഗങ്ങളും രൂപപ്പെടുന്നു. നവംബര്‍ മാസള്‍ സംഭവിക്കുന്ന പല പ്രധാന സംക്രമങ്ങളും 12 രാശിചിഹ്നങ്ങളെയും ബാധിക്കും. ഇവയിൽ ചൊവ്വയുടെ സംക്രമണം ചില രാശിക്കാർക്ക് വളരെയേറെ ശുഭഫലങ്ങളാണ് നല്‍കുക.  

1 /4

ജ്യോതിഷം അനുസരിച്ച്. നവംബര്‍ 16 ന് ധൈര്യത്തിനും ധീരതയ്ക്കും ഉത്തരവാദിയായ ഗ്രഹമായ   ചൊവ്വ വൃശ്ചിക രാശിയിൽ സംക്രമിച്ചിരിയ്ക്കുകയാണ്.  ഈ സംക്രമണം മൂന്ന് രാശിക്കാര്‍ക്ക് ഏറെ ശുഭമാണ്‌. ചൊവ്വ സംക്രമണം ഈ രാശിക്കാര്‍ക്ക് തൊഴിൽ, ബിസിനസ്സ് എന്നിവയിൽ അവരുടെ ആഗ്രഹം പോലെ വിജയം ലഭിക്കും. ധാരാളം പണം നേടാനുള്ള അവസരം ലഭിക്കും. വൃശ്ചിക രാശിയിലെ ചൊവ്വ സംക്രമണം ഏറെ ഭാഗ്യം  നല്‍കുന്ന രാശിക്കാര്‍ ഏതൊക്കെയാണ് എന്ന് നോക്കാം...  

2 /4

തുലാം രാശി (Libra Zodiac Sign)  ചൊവ്വയുടെ വൃശ്ചിക രാശിയിലെ സംക്രമണം തുലാം രാശിക്കാർക്ക്  ഏറെ ശുഭകരമാകും. ചൊവ്വ നിങ്ങളുടെ രാശിയിൽ നിന്ന് സമ്പത്തിന്‍റെ] സ്ഥാനത്തേക്ക് മാറാൻ പോകുന്നു. ഈ രാശിക്കാരുടെ  സമ്പത്തിൽ വലിയ വർദ്ധനവ് ഉണ്ടാകും. ഇത് മാത്രമല്ല, ചൊവ്വയുടെ സംക്രമത്തിന്‍റെ സ്വാധീനം  തുലാം രാശിക്കാർക്ക് പുതുവർഷത്തിൽ പുരോഗതിയുടെ സാധ്യതകൾ തുറക്കുന്നു. നിങ്ങൾ ഒരു പുതിയ ബിസിനസ് ആരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, ഈ സമയം നിങ്ങൾക്ക് പ്രയോജനകരമായിരിക്കും.  ജോലിയിൽ നിങ്ങൾക്ക് മികച്ച നേട്ടങ്ങൾ ലഭിക്കും. കടങ്ങള്‍ വീട്ടാന്‍ സാധിക്കും, പണം ലാഭിക്കുന്നതിൽ വിജയിക്കും. പങ്കാളിത്ത പ്രവർത്തനങ്ങളിൽ ലാഭം ഉണ്ടാകും. 

3 /4

ചിങ്ങം  രാശി  (Leo Zodiac Sign)  ചൊവ്വയുടെ സംക്രമണം ചിങ്ങം രാശിക്കാർക്ക് അനുകൂലമായ ഫലങ്ങൾ നൽകും. ഈ സമയത്ത് വാഹനങ്ങളും വസ്തുവകകളും വാങ്ങാം. ഈ കാലയളവിൽ നടത്തുന്ന നിക്ഷേപങ്ങൾ ഭാവിയിൽ ഏറെ നേട്ടങ്ങൾ നൽകും. ഈ കാലയളവിൽ, ഈ രാശിക്കാർ പണത്തിന്‍റെയും സമ്പത്തിന്‍റെയും കാര്യത്തിൽ ഭാഗ്യമുള്ളവരായിരിക്കും. പണം സമ്പാദിക്കണമെന്ന ആഗ്രഹം സഫലമാകും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കും. ഈ സമയത്ത് നിങ്ങൾക്ക് ആഡംബര വസ്തുക്കൾ വാങ്ങാം. 

4 /4

മീനം രാശി (Pisces Zodiac Sign)  ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ വൃശ്ചിക രാശിയിൽ പ്രവേശിക്കുന്നത് മൂലം മീനം രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കാൻ പോകുന്നു. തൊഴിൽപരമായും ബിസിനസിലും ഈ സമയം ഈ രാശിക്കാര്‍ക്ക് ഏറെ അനുകൂലമായിരിക്കും. മീനരാശിയുടെ അധിപൻ വ്യാഴവും ചൊവ്വയും ആണ്. ആ സാഹചര്യത്തില്‍ ഈ രാശിക്കാരുടെ കരിയറിലും ബിസിനസിലും പ്രത്യേക ഫലങ്ങൾ ലഭിക്കും. ജോലി ചെയ്യുന്നവർക്ക് ഈ കാലയളവിൽ സ്ഥാനക്കയറ്റം ലഭിക്കും. ബിസിനസില്‍ നേട്ടമുണ്ടാകും.  പിതാവിൽ നിന്ന് പിന്തുണ ലഭിക്കും. തൊഴിൽ രഹിതർക്ക് ഈ സമയത്ത് പുതിയ ജോലി വാഗ്ദാനങ്ങൾ ലഭിച്ചേക്കാം.  (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.) 

You May Like

Sponsored by Taboola