Mars Transit 2022: ചൊവ്വ രാശിമാറ്റം: മൂന്നാഴ്ചയ്ക്കുള്ളിൽ ഈ രാശിക്കാരുടെ ജീവിതത്തിൽ സുവർണ്ണകാലം തുടങ്ങും

ഒക്ടോബർ 16ന് ചൊവ്വ മിഥുനം രാശിയിൽ സംക്രമിക്കാൻ പോകുകയാണ്. ചില രാശിക്കാരുടെ ജീവിതത്തിൽ സുവർണ്ണകാലം തുടങ്ങുകയാണ്. ഏതൊക്കെ രാശിക്കാർക്കാണ് ഈ രാശിമാറ്റം ​ഗുണം ചെയ്യുകയെന്ന് നോക്കാം. 

 

1 /5

മേടം: മേടം രാശിക്കാർക്ക് ചൊവ്വയുടെ രാശിമാറ്റം വളരെ അനുകൂലമായിരിക്കും. അവർ മാനസിക ധൈര്യം വർധിപ്പിക്കും. ഇവർക്ക് വെല്ലുവിളികളെ അതിജീവിക്കാനുള്ള കഴിവുണ്ട്. അതിനാൽ ഇവർക്ക് ജീവിതത്തിൽ നല്ല ഫലങ്ങൾ ലഭിക്കും. നിങ്ങളുടെ പ്രവൃത്തിയെ എല്ലാവരും അഭിനന്ദിക്കും. സ്ഥാനക്കയറ്റം ലഭിക്കും. വരുമാനവും വർധിക്കും.  

2 /5

ഇടവം: ഇടവം രാശിക്കാർക്ക് ചൊവ്വയുടെ സ്ഥാനമാറ്റം ഏറെ ഗുണം ചെയ്യും. നിക്ഷേപിക്കുന്നിടത്ത് നിന്നെല്ലാം ലാഭം ലഭിക്കും. എന്നാൽ അനാവശ്യമായി പണം ചെലവഴിക്കരുത്. ബിസിനസിലും ലാഭം ഉണ്ടാകും. കുടുംബത്തിൽ സന്തോഷം ഉണ്ടാകും. ചില പ്രധാന ജോലികൾ പൂർത്തിയാകും. ആരോഗ്യം ശ്രദ്ധിക്കുക.  

3 /5

ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ചൊവ്വ സംക്രമം വലിയ നേട്ടങ്ങൾ നൽകും. നിക്ഷേപത്തിൽ നിന്ന് ലാഭമുണ്ടാകും. ധാരാളം പണം സമ്പാദിക്കും. വരുമാനം വർധിക്കും. കഠിനാധ്വാനം ഫലം കാണും. ജീവിതത്തിൽ സന്തോഷം ഉണ്ടാകും. വസ്തുവകകളിൽ നിക്ഷേപിക്കാൻ നല്ല സമയമാണിത്.  

4 /5

കന്നി: കന്നിരാശിക്ക് ഈ കാലയളവിൽ തൊഴിൽരംഗത്ത് നേട്ടങ്ങൾ ഉണ്ടാകും. പുതിയ ജോലി ലഭിക്കാൻ സാധ്യതയുണ്ട്. ബിസിനസ്സിൽ പുതിയ കാര്യങ്ങൾ പരീക്ഷിക്കാൻ അനുകൂല സമയമാണ്. പുതിയ അവസരങ്ങൾ വന്നുചേരും. സാമ്പത്തിക പുരോഗതി ഉണ്ടാകും. പുതിയ വീടും വാഹനവും വാങ്ങാം.  

5 /5

കുംഭം: കുംഭ രാശിക്കാർക്ക് പല മേഖലകളിലും ചൊവ്വയുടെ രാശിമാറ്റം ഗുണം ചെയ്യും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. കാര്യക്ഷമതയോടെ ജോലി വേഗത്തിൽ പൂർത്തിയാകും. ഏത് പ്രോജക്റ്റിലും നന്നായി പ്രവർത്തിക്കുന്നു. എന്നാൽ കുറുക്കുവഴികൾ ഒഴിവാക്കുക. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. ZEE NEWS അതിന് ഉത്തരവാദിയല്ല.)

You May Like

Sponsored by Taboola