Manju Warrier: '67ാം വയസിൽ അരങ്ങേറ്റം, പ്രായം വെറും നമ്പർ മാത്രമെന്ന് വീണ്ടും തെളിയിച്ചതിന് നന്ദി'; അമ്മയെ കുറിച്ച് മഞ്ജു വാര്യർ

അടുത്തിടെ കഥകളിയിലും മഞ്ജു വാര്യരുടെ അമ്മ ​ഗിരിജ അരങ്ങേറ്റം കുറിച്ചിരുന്നു. കഥകളി അരങ്ങേറ്റത്തിൻറെ ചിത്രങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.

 

മലയാളികളുടെ പ്രിയ താരമായ മഞ്ജു വാര്യരുടെ അമ്മ വീണ്ടും പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. ഇക്കുറി മോഹിനിയാട്ടത്തിൽ അരങ്ങേറ്റം കുറിച്ച് കൊണ്ടാണ് ​ഗിരിജ ശ്രദ്ധ നേടുന്നത്. അമ്മയുടെ പിന്തുണയെ കുറിച്ച് പലയിടത്തും മഞ്ജു സംസാരിച്ചിട്ടുണ്ട്. തിരിച്ച് അമ്മയ്ക്കും എല്ലാ പിന്തുണകളും നൽകുന്ന മകളാണ് താനെന്ന് തെളിയിക്കുകയാണ് താരം. ​ഗിരിജയുടെ അരങ്ങേറ്റ ചിത്രങ്ങളും ഹൃദ്യമായ ഒരു കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്. 

''അമ്മേ, ജീവിതത്തിൽ നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന എന്തിനും ഏതിനും പ്രായം വെറും നമ്പർ മാത്രമാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചതിന് നന്ദി. നിങ്ങളുടെ ജീവിതത്തിൽ 67-ാം വയസിലാണ് നിങ്ങൾ ഇത് ചെയ്തത്, എനിക്കും ദശലക്ഷക്കണക്കിന് സ്ത്രീകൾക്കും നിങ്ങൾ പ്രചോദനമാണ്. ഐ ലവ് യു, അമ്മയിൽ ഞാൻ അഭിമാനിക്കുന്നു'' - എന്നാണ് മഞ്ജു കുറിച്ചത്.

1 /7

2 /7

3 /7

4 /7

5 /7

6 /7

7 /7

You May Like

Sponsored by Taboola