Manju Warrier: ലാവന്‍ഡര്‍ തോട്ടത്തില്‍ അടിച്ചുപൊളിച്ച് മഞ്ജു; ഒപ്പം ചാക്കോച്ചനും പിഷുവും

മൂന്ന് പതിറ്റാണ്ടോളമായി മലയാളികളുടെ പ്രിയങ്കരിയാണ് മഞ്ജു വാര്യർ. പ്രായം കൂടുംതോറും മഞ്ജു കൂടുതൽ ചെറുപ്പമാകുന്നുണ്ടെന്നാണ് പുറത്തുവരുന്ന ഓരോ ചിത്രങ്ങളും വ്യക്തമാക്കുന്നത്. 

Manju Warrier latest photos: ലേഡീ സൂപ്പർ സ്റ്റാർ എന്നാണ് ആരാധകർ മഞ്ജുവിനെ വിശേഷിപ്പിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയിലേയ്ക്ക് തിരിച്ചുവന്നപ്പോൾ ഏറെ വ്യത്യസ്തയായ മഞ്ജുവിനെയാണ് മലയാളികൾക്ക് ലഭിച്ചത്. 

1 /7

1999ന് ശേഷം സിനിമയിൽ നിന്ന് വിട്ടു നിന്ന മഞ്ജു 2014ലാണ് സിനിമയിലേയ്ക്ക് തിരികെ എത്തിയത്. 

2 /7

ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെയാണ് മഞ്ജു ശക്തമായ തിരിച്ചുവരവ് നടത്തിയത്. 

3 /7

'ഈ പുഴയും കടന്ന്' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന അവാർഡും 'കണ്ണെഴുതി പൊട്ടും തൊട്ട്' എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമർശവും സ്വന്തമാക്കിയ താരമാണ് മഞ്ജു വാര്യർ.

4 /7

രണ്ട് വർഷം തുടർച്ചയായി കേരള സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാതിലകമായിരുന്നു.

5 /7

മഹേഷ് വെട്ടിയാർ സംവിധാനം ചെയ്ത ‘വെള്ളരിപ്പട്ടണം’എന്ന ചിത്രമാണ് അവസാനമായി മഞ്ജു വാര്യരുടേതായി പുറത്തിറങ്ങിയ സിനിമ

6 /7

സിനിമയിലെ പോലെ തന്നെ സോഷ്യൽ മീഡിയയിലും മഞ്ജുവിന് വലിയ ആരാധക പിന്തുണയുണ്ട്. 

7 /7

കുഞ്ചാക്കോ ബോബനും പിഷാരടിയ്ക്കുമൊപ്പം ലണ്ടനിലെ ലാവൻഡ‍ർ തോട്ടത്തിൽ നിൽക്കുന്ന മഞ്ജുവിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. 

You May Like

Sponsored by Taboola