Mangal Vakri 2024: 2024 അവസാനത്തോടെ ചൊവ്വ വിപരീത ദിശയിലാകും; നേട്ടം ആർക്കൊക്കെ?

ഡിസംബറോടെ വിപരീത ദിശയിലേക്ക് നീങ്ങുന്ന ചൊവ്വ 79 ദിവസത്തോളം അവിടെ തുടരും. ഇത് വിവിധ രാശികൾക്ക് നേട്ടമാണ്.

 

ചൊവ്വയുടെ പ്രതിലോമ സഞ്ചാരം ജ്യോതിഷത്തിൽ വളരെ പ്രാധാന്യം നിറഞ്ഞ ഒന്നാണ്. ജാതകത്തിൽ ചൊവ്വയുടെ അനുകൂല സ്ഥാനമാണുണ്ടാകുന്നതെങ്കിൽ ഒരു വ്യക്തി വളരെ ധൈര്യമുള്ളവനായിത്തീരും. ആത്മവിശ്വാസം നിറഞ്ഞവരായിരിക്കും ഇവർ. 

 

1 /5

2024 ഡിസംബർ 6ന് ചൊവ്വ കർക്കടകം രാശിയിൽ വക്ര​ഗതിയിൽ സഞ്ചരിക്കും. ചില രാശികൾക്ക് ഇത് വലിയ ​ഗുണം ചെയ്യും. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.  

2 /5

മേടം - മേടം രാശിക്കാർക്ക് എല്ലാ മേഖലയിലും വിജയം കൈവരിക്കാൻ സാധിക്കും. ഓഫീസിൽ ഉന്നത ഉദ്യോ​ഗസ്ഥരിൽ നിന്ന് പിന്തുണ ലഭിക്കും. സമൂഹത്തിൽ സ്ഥാനമാനങ്ങൾ വർധിക്കും. ദാമ്പത്യ ജീവിതത്തിലും സന്തോഷമുണ്ടാകും.   

3 /5

കന്നി - കന്നി രാശിക്കാർ വ്യക്തി ജീവിതത്തിലും തൊഴിലിലും പുരോ​ഗതി കൈവരിക്കും. ജീവിതത്തിൽ എല്ലാ നേട്ടങ്ങളുമുണ്ടാകും. നിങ്ങൾക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ടാകും. ദാമ്പത്യ ജീവിതം സന്തോഷകരമാകും.  

4 /5

മകരം - ചൊവ്വയുടെ വിപരീത ചലനം മകരം രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. വിദ്യാർത്ഥികൾ മത്സരപരീക്ഷകളിൽ വിജയം കൈവരിക്കും. വരുമാനം വർധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജോലിയിൽ സ്ഥാനക്കയറ്റമുണ്ടാകും.

5 /5

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)  

You May Like

Sponsored by Taboola