Mammootty Kampany Production No.7: പ്രതിനായക വേഷത്തിൽ മമ്മൂട്ടി, ഒപ്പം വിനായകനും; ചിത്രത്തിന് തുടക്കമായി

നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം ചെയ്ത് മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രത്തിന് തുടക്കമായി. സിനിമയ്ക്ക് പേരിട്ടിട്ടില്ല.

 

മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിക്കുന്നത്. കമ്പനിയുടെ ഏഴാമത്തെ ചിത്രമാണിത്. 

 

1 /5

നാ​ഗർകോവിലിൽ ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നു. വിനായകൻ പൂജയിൽ പങ്കെടുത്തു.  

2 /5

കഴിഞ്ഞ കുറച്ചു കാലങ്ങളായി പ്രേക്ഷകരെ അമ്പരപ്പിക്കുന്ന കഥാപാത്രങ്ങളാണ് മമ്മൂട്ടി ചെയ്തുവെച്ചിരിക്കുന്നത്. ഈ ചിത്രത്തിലും അത്തരം ഒരു വേഷം കാണാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.  

3 /5

പ്രതിനായക വേഷത്തിലാണ് ചിത്രത്തിൽ മമ്മൂട്ടിയെത്തുന്നതെന്നാണ് റിപ്പോർട്ട്. അതിനൊപ്പം തന്നെ പ്രാധാന്യമുള്ള വേഷത്തിലായിരിക്കും വിനായകനും എത്തുക. പൃഥ്വിരാജ്, ജോജു ജോർജ് എന്നിവരെ പരിഗണിച്ച കഥാപാത്രമാണ് ചിത്രത്തിൽ വിനായകൻ ചെയ്യുന്നതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.  

4 /5

ദുൽഖർ സൽമാന്റെ 'കുറുപ്പ്' എന്ന ചിത്രത്തിന്റെ സഹ രചയിതാവാണ് ജിതിൻ കെ ജോസ്.  

5 /5

ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് സുഷിന് ശ്യാം ആണ്. ഫൈസൽ അലി ഛായാഗ്രഹണം നിർവഹിക്കുന്നു. 

You May Like

Sponsored by Taboola