Bhavana Wedding Anniversary: നവീനിന്‍റെ കവിളത്തൊരു മുത്തം, മൂന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ച് മലയാളികളുടെ പ്രിയ താരം ഭാവന

1 /7

മലയാളികളുടെ പ്രിയ നടി  ഭാവന  (Bhavana) മൂന്നാം വിവാഹവാർഷികം (Wedding Anniversary)  ആഘോഷിക്കുകയാണ്.  സിനിമകളിലും സോഷ്യൽ മീഡിയയിലും   ഭാവന  ഏറെ  സജീവമാണ്. 

2 /7

എന്നും, എന്നെന്നും നിന്നെ മാത്രമാണ് സ്വീകരിക്കുക എന്ന  ക്യാപ്ഷനോടുകൂടി,  ഭര്‍ത്താവ്  നവീനിന്‍റെ  കവിളത്ത് ചുംബിക്കുന്ന ചിത്രങ്ങളാണ്‌  നടി ഭാവന പങ്കുവച്ചിരിയ്ക്കുന്നത്.  ഇൻസ്റ്റഗ്രാമിലാണ് ഭാവന ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്

3 /7

ഭാവന പങ്കുവച്ച  സ്നേഹം തുളുമ്പുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍  (Social Media) വൈറലാവുകയാണ്.

4 /7

കന്നഡ ചലച്ചിത്ര നിർമ്മാതാവാണ് ഭാവനയുടെ ഭർത്താവ് നവീൻ. ഭാവനയും നവീനും തമ്മിൽ ഏകദേശം 9 വർഷത്തെ പരിചയമാണ്. എന്നാൽ തനിക്ക് നവീനിനെ തന്നത് 'റോമിയോ' എന്ന ചിത്രമാണെന്നാണ് ന്ന് ഭാവന പറയുന്നത്.

5 /7

2012ൽ പുറത്തിറങ്ങിയ പി. സി. ശേഖർ സംവിധാനം ചെയ്ത കന്നഡ ചിത്രമായ 'റോമിയോ'യിൽ ഭാവനയും ഗണേഷുമായിരുന്നു നായികാനായകന്മാർ. നവീനും രമേശ് കുമാറും ചേർന്നായിരുന്നു നിർമ്മാണം

6 /7

2017ൽ പുറത്തിറങ്ങിയ ഒരു വിശേഷപ്പെട്ട ബിരിയാണി കിസ്സ എന്ന ചിത്രവും ആദം ജോണും ആയിരുന്നു ഭാവന അഭിനയിച്ച അവസാന മലയാള ചിത്രങ്ങൾ.  തമിഴിലും മലയാളത്തിലും  ഒരേപോലെ സജീവമാണ്  താരം 

7 /7

വിവാഹശേഷം മലയാള സിനിമയിൽ  ഭാവന  സജീവമല്ല  എങ്കിലും  താരം നല്ലൊരു തിരിച്ചുവരവ് നടത്തും എന്ന പ്രതീക്ഷയിൽ ആണ് ആരാധകർ. 

You May Like

Sponsored by Taboola