Shukra Gochar 2023: ജ്യോതിഷ പ്രകാരം സമ്പത്ത്-ആഡംബരം, പ്രണയം-റൊമാൻസ് എന്നിവയുടെ കാരക ഗ്രഹമായ ശുക്രൻ 2023 ഏപ്രിൽ 6 ന് ഇടവ രാശിയിൽ പ്രവേശിക്കും. ശുക്രന്റെ ഈ സംക്രമണം മാളവ്യ രാജ യോഗം സൃഷ്ടിക്കും.
Venus Transit 2023 Effects: ശുക്രൻ ശാരീരിക സന്തോഷം, സമ്പത്ത്, സ്നേഹം, പ്രണയം, സൗന്ദര്യം, ആകർഷണം, പ്രശസ്തി എന്നിവ നൽകുന്ന ഗ്രഹമാണ്. അതിനാലാണ് ഇവയെല്ലാം ലഭിക്കാൻ ജാതകത്തിൽ ശുക്രന്റെ നല്ല സ്ഥാനം ഉണ്ടായിരിക്കണമെന്ന് പറയുന്നത്.
കാലാകാലങ്ങളിൽ സംഭവിക്കുന്ന ശുക്രന്റെ രാശിമാറ്റം 12 രാശിക്കാരുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. 2023 ഏപ്രിൽ 6 ന് ശുക്രൻ അതിന്റെ രാശി മാറ്റി ഇടവത്തിൽ പ്രവേശിക്കും. ശുക്രൻ സ്വന്തം രാശിയായ ഇടവത്തിൽ പ്രവേശിക്കുന്നത് മാളവ്യരാജയോഗം സൃഷ്ടിക്കും. മാളവ്യ രാജയോഗത്തിലൂടെ ഈ 3 രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും.
മേടം (Aries): ശുക്രന്റെ സംക്രമത്താൽ രൂപപ്പെടുന്ന മാളവ്യരാജയോഗം മേടം രാശിക്കാർക്ക് ശക്തമായ നേട്ടങ്ങൾ നൽകും. ഇവർക്ക് ഈ സമയം പ്രതീക്ഷിക്കാത്തിടത്തു നിന്നും ധന നേട്ടം ഉണ്ടാകും. ഏത് ആഗ്രഹവും നിറവേറ്റാം. വലിയ തീരുമാനങ്ങൾ എടുക്കാൻ സാധിക്കും. തൊഴിൽരംഗത്ത് പുരോഗതിയും, പണം ലാഭിക്കുന്നതിലും നിങ്ങൾ വിജയിക്കും.
കർക്കടകം (Cancer): ശുക്രന്റെ സംക്രമം കർക്കടക രാശിക്കാർക്ക് പല വിധത്തിൽ നേട്ടങ്ങൾ നൽകും. ഏതെങ്കിലും ആഗ്രഹം സഫലമായാൽ സന്തോഷം തോന്നും. നിങ്ങൾക്ക് ഒരു പുതിയ വീട്, കാർ അല്ലെങ്കിൽ മറ്റേതെങ്കിലും വിലപിടിപ്പുള്ള വസ്തുക്കൾ വാങ്ങാണ് യോഗം. കുടുംബത്തിൽ മംഗളകരമായ പരിപാടികൾ നടക്കും. ജോലിയിൽ സ്ഥാനക്കയറ്റം, ശമ്പള വർദ്ധനവ് എന്നിവയ്ക്ക് ശക്തമായ സാധ്യത, ബിസിനസ്സിൽ ലാഭം എന്നിവ ഉണ്ടാകും.
ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്ക്, ശുക്രന്റെ സംക്രമം തൊഴിൽപരമായ പുരോഗതിയുടെയും ധനലാഭത്തിന്റെയും ശക്തമായ നേട്ടങ്ങൾ നൽകും. ഇത്തരക്കാരുടെ വരുമാനം വർദ്ധിക്കും. ഈ സമയം ഇവർക്ക് വൻ ധനനേട്ടം ഉണ്ടാകും. ജോലി മാറാം. ബിസിനസ്സിൽ പുതിയ കാര്യങ്ങൾ ആരംഭിക്കും. ചില നല്ല അവസരങ്ങൾ നിങ്ങൾക്ക് ലഭിക്കും അത് നിങ്ങൾക്ക് വലിയ പ്രയോജനമാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)