Malavya Lakshmi Narayana Vipareet Rajayoga: ശുക്രൻ മാർച്ച് അവസാനം മീന രാശിയിൽ പ്രവേശിച്ചു. അതിലൂടെ മാളവ്യ, വിപരീത ലക്ഷ്മീ നാരായണ രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്
Venus Transit In Pisces: ശുക്രൻ നിശ്ചിത അവധിയിൽ രാശി പരിവർത്തനം നടത്താറുണ്ട്. മാർച്ച് 31 ന് ശുക്രൻ തന്റെ ഉച്ച രാശിയായ മീനത്തിൽ പ്രവേശിച്ചു
Shukra Gochar In Pisces: ശുക്രൻ മാർച്ച് അവസാനം മീന രാശിയിൽ പ്രവേശിച്ചു. അതിലൂടെ മാളവ്യ, വിപരീത ലക്ഷ്മീ നാരായണ രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്
ശുക്രൻ നിശ്ചിത അവധിയിൽ രാശി പരിവർത്തനം നടത്താറുണ്ട്. മാർച്ച് 31 ന് ശുക്രൻ തന്റെ ഉച്ച രാശിയായ മീനത്തിൽ പ്രവേശിച്ചു. ഇത് ഏപ്രിൽ 23 വരെ ഇവിടെ തുടരും. ഇതിലൂടെ നിരവധി രാശിക്കാർക്ക് വൻ നേട്ടങ്ങൾ ഉണ്ടാകും
ശുക്രൻ മീനത്തിലെ രാഹുവിനൊപ്പം കൂടിച്ചേരും. മാത്രമല്ല ശുക്രൻ തന്റെ ഉച്ചരാശിയിൽ പ്രവേശിച്ചതോടെ 3 രാജയോഗങ്ങൾ ഉണ്ടായിരിക്കുകയാണ്. ശുക്രൻ മീനത്തിൽ പ്രവേശിച്ചതോടെ മാളവ്യ രാജയോഗം ലക്ഷ്മീ നാരായണ രാജയോഗം വിപരീത രാജയോഗം എന്നിങ്ങനെ മൂന്ന് രാജയോഗങ്ങൾ ഉണ്ടായിരിക്കുകയാണ്.
ഒരേസമയം ശുക്രന്റെ രാശിമാറ്റത്തിലൂടെ ഉണ്ടായ രാജയോഗങ്ങൾ ചില രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ നൽകും. ആ രാശികൾ ഏതൊക്കെയെന്ന് അറിയാം...
മകരം (Capricorn): ഈ രാശിക്കാർക്ക് ശുക്രന്റെ പ്രഭാവം വളരെയധികം നേട്ടങ്ങൾ നൽകും. ശുക്രൻ ഉച്ച രാശിയിലെത്തിയതോടെ ലക്ഷ്മീ നാരായണ രാജയോഗം ഉണ്ടായി. ഈ സമയം ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. എല്ലാ ജോലികളും ഈ സമയം പൂർത്തിയാകും. ജോലിസ്ഥലത്ത് ഉണ്ടാകുന്ന എല്ലാ ബുദ്ധിമുട്ടുകളും ഈ സമയം മാറും. സമൂഹത്തി
ധനു (Sagittarius): രാഹു ശുക്ര കൂടിച്ചേരൽ ഈ രാശിക്കാർക്ക് വളരെയധികം ലാഭ നേട്ടങ്ങൾ നൽകും. ഈ രാശിയിൽ മാളവ്യ രാജയോഗം ഉണ്ടായിരിക്കുകയാണ് കാരണം ശുക്രൻ നാലാം ഭാവത്തിൽ അതായത് കേന്ദ്ര ഭാവത്തിലാണ് സംക്രമണം നടത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ രാശിക്കാർക്ക് വളരെ നല്ലതാണ്. ഇവർക്ക് ധനത്തിന് കുറവുണ്ടാകില്ല. കലയുമായി ബന്ധപ്പെട്ടവർക്ക് വിശേഷ ലാഭം ഉണ്ടാകും.
തുലാം (Libra): ശുക്രൻ ഈ രാശിയുടെ ആറാം ഭാവത്തിലാണ് സംക്രമണം നടത്തുന്നത്. ഇതിലൂടെ വിപരീത രാജയോഗം ഉണ്ടായിരിക്കുകയാണ്. ഇവിടെ എട്ടാം ഭവത്തിന്റെ അധിപനായിട്ടും ആറാം ഭവനത്തിൽ സഞ്ചരിക്കുന്നു. ഇതിലൂടെയാണ് വിപരീത രാജയോഗം ഉണ്ടായിരിക്കുന്നത്. ഈ യോഗത്തിലൂടെ നിങ്ങൾക്ക് അപ്രതീക്ഷിത നേട്ടങ്ങൾ ലഭിക്കും. ഒപ്പം ജീവിതത്തിൽ നിരവധി മാറ്റങ്ങൾ ഉണ്ടാകും, കോടതികാര്യങ്ങളിൽ വിജയം, മത്സര പരീക്ഷകളിൽ വിജയം, ശുക്ര രാഹു കൂടിച്ചേരലിലൂടെ ധനലാഭം എന്നിവയുണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)