Mahashivaratri 2024: ഈ വർഷത്തെ ശിവരാത്രി നാളെ( മാർച്ച് 8) യാണ്. രാജ്യമൊട്ടാകെ ശിവരാത്രി ആഘോഷിക്കുന്നതിനായുള്ള തയ്യാറെടുപ്പിലാണ്.
ഈ ദിവസം വ്രതം അനുഷ്ടിക്കുന്നത് ഒരു വ്യക്തിയുടെ ജീവിതത്തിൽ ശിവപ്രീതിയുണ്ടാകുമെന്നാണ് വിശ്വാസം.
ഭഗവാൻ പരമശിവനുവേണ്ടി പാർവ്വതി ദേവി ഉറങ്ങാതെ വ്രതം അനുഷ്ടിച്ച ദിവസമായാണ് ശിവരാത്രി ദിനത്തെ കണക്കാക്കുന്നത്. അതിനാൽ തന്നെ ശിവരാത്രി ദിനത്തിൽ വ്രതം അനുഷ്ടിക്കുന്നവർ രാത്രിയിൽ ഉറങ്ങാറില്ല.
എന്നാൽ വെറുതേ ഉറങ്ങാതിരിക്കൽ മാത്രമാണോ ശിവരാത്രിയുടെ പ്രത്യേകത..? അല്ല ചില അനുഷ്ടാനങ്ങളോടെയും ആചാരങ്ങശളോടെയും വ്രതം അനുഷ്ടിച്ചെങ്കിൽ മാത്രമേ ഫലപ്രാപ്തി ഉണ്ടാവുകയുള്ളൂ.
എല്ലാ വർഷവും മാഘ മാസത്തിലെ കറുത്ത ചതുർദശിയിലാണ് ശിവരാത്രി ആഘോഷിക്കുന്നത്. ഈ ദിവസം വ്രതം അനുഷ്ടിക്കുന്നതിലൂടെ കുടുംബത്തിൽ ഐശ്വര്യവും അഭിവൃതിയും ഉണ്ടാകുമെന്നാണ് വിശ്വാസം.
വ്രതം അനുഷ്ടിക്കുന്നതിനായി ശിവരാത്രി ദിനത്തിൽ അതിരാവിലെ എഴുന്നേറ്റ് കുളിക്കണം. അതിനു ശേഷം വൃത്തിയുള്ള വസ്ത്രം ധരിച്ച് അടുത്തുള്ള ശിവക്ഷേത്രത്തിൽ പോയി ദേവനെ ദർശിക്കുക.
പിന്നീട് ഗൃഹത്തിലെത്തി നിങ്ങളുടെ പൂജാമുറിയിലും പൂജാകർമ്മങ്ങൾ നടത്താവുന്നതാണ്. ശിവ ഭഗവാന് പാല്, തേന്, പഴങ്ങൾ, പൂക്കൾ, കോടി വസ്ത്രം, മറ്റ് പൂദാ കർമ്മങ്ങൾ എന്നിവ സമർപ്പിക്കാം.
ശിവരാത്രി വ്രതം പുലർച്ചേ ആരംഭിക്കുകയും പകലും രാചത്രിയും ഒരു പോലെ തുടരുകയും ചെയ്യുന്നു. എന്നാൽ രാത്രിയിൽ ഉറങ്ങാതിരിക്കുക എന്നത് പ്രത്യേകം ശ്രദ്ധിക്കുക.
മഹാശിവരാത്രി ദിനത്തിൽ മത്സ്യവും മാംസവും ഒരിക്കലും കഴിക്കരുത്. ഇത് നിങ്ങളുടെ വ്രതത്തെ ഇല്ലാതാക്കും. മാത്രമല്ല വിഭവസമ്പുഷ്ടമായ ഭക്ഷണങ്ങളും പരമാവധി ഒഴിവാക്കേണ്ടതാണ്. കഴിവതും പാലോ, തുളസീ തീർത്ഥമമോ മാത്രം സേവിക്കുക. ഒപ്പം സദാ ഓം നമ ശിവായ ഉരുവിടാനും മറക്കരുത്.