മലയാളക്കരയില്‍ വീണ്ടുമൊരു വിഷുക്കാലം കൂടി വന്നെത്തിയിരിക്കുകയാണ്. വിഷു എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മലയാളികളുടെ മനസിലേയ്ക്ക് ഓടിയെത്തുന്നത് വിഷുക്കണി തന്നെയാകും.
Vishukkani time: വരാനിരിക്കുന്ന വര്‍ഷത്തിന്റെ മുഴുവന്‍ പ്രതീക്ഷയാണ് ഭഗവാന് കണിയായി ഉരുളിയിലൊരുക്കുന്നത്. പ്രകൃതിയെ തന്നെയാണ് വിഷുക്കണിയില്‍ കണ്ണന് കാഴ്ച വെയ്ക്കുന്നത്.
വിഷുക്കണി കാണേണ്ടത് അതിരാവിലെയാണെന്ന കാര്യം എല്ലാവര്ക്കും അറിയാം. എന്നാല്‍ വിഷുക്കണി കാണാന്‍ പ്രത്യേകമായി സമയമുണ്ടോ എന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ടാകാം.
എത്ര മണിയ്ക്ക് വിഷുക്കണി കാണണം എന്ന കാര്യത്തെ കുറിച്ച് പഴമക്കാര്‍ക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു.
വിഷുക്കണി കാണാന്‍ ഏറ്റവും മികച്ച സമയം ബ്രാഹ്മ മുഹൂര്‍ത്തമാണ്.
ബ്രാഹ്മ മുഹൂര്‍ത്തം എപ്പോഴാണെന്ന കാര്യത്തില്‍ പലര്‍ക്കും പല അഭിപ്രായങ്ങളുണ്ടാകാം.
സൂര്യോദയത്തിന് മുമ്പുള്ള 48 മിനിട്ടിന് മുമ്പുള്ള 48 മിനിട്ടാണ് ബ്രാഹ്മ മുഹൂര്‍ത്തമെന്ന് പറയുന്നത്.
സൂര്യോദയം 6 മണിയ്ക്കാണെങ്കില്‍ പുലര്‍ച്ചെ 4.24ന് ബ്രാഹ്മ മുഹൂര്‍ത്തം ആരംഭിക്കും. ഇത് 5.12ന് അവസാനിക്കും.
ഈ ബ്രാഹ്മ മുഹൂര്‍ത്തത്തിലായിരിക്കണം വിഷുക്കണി കാണേണ്ടത്.