Lok Sabha Election 2024: കൂടുതൽ ലോക്സഭാ മണ്ഡലങ്ങളുള്ള സംസ്ഥാനങ്ങൾ ഇവയാണ്

ഏഴ് ഘട്ടങ്ങളിലായാണ് 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നത്. ജൂൺ നാലിന് ഫലം പ്രഖ്യാപിക്കും. ഏതെല്ലാം സംസ്ഥാനങ്ങളിലാണ് കൂടുതൽ ലോക്സഭാ സീറ്റുകൾ ഉള്ളതെന്ന് അറിയാം.

  • Jun 03, 2024, 20:32 PM IST
1 /6

ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണായക സ്വാധീനം ചെലുത്തുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ്. 63 ജനറൽ സീറ്റുകളും 17 സംവരണ സീറ്റുകളും ഉൾപ്പെടെ 80 ലോക്സഭാ സീറ്റുകളുള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ്.

2 /6

48 എംപിമാരെ ലോക്സഭയിലേക്ക് അയക്കുന്ന മഹാരാഷ്ട്രയാണ് ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണത്തിൽ രണ്ടാംസ്ഥാനത്തുള്ളത്. 48 സീറ്റുകളിൽ മൂന്ന് സീറ്റുകൾ പട്ടികജാതിക്കാർക്കും നാല് സീറ്റുകൾ പട്ടികവർഗക്കാർക്കും സംവരണം ചെയ്തിരിക്കുന്നു.

3 /6

ലോക്സഭയിലേക്ക് കൂടുതൽ എംപിമാരെ അയക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് പശ്ചിമബംഗാൾ. 42 ലോക്സഭാ സീറ്റുകളാണ് പശ്ചിമ ബംഗാളിൽ ഉള്ളത്. ഇതിൽ എട്ട് സീറ്റുകൾ പട്ടികജാതിക്കാർക്കും രണ്ട് സീറ്റ് പട്ടികവർഗക്കാർക്കും സംവരണം ചെയ്തിരിക്കുന്നു.

4 /6

ബിഹാറിൽ ആകെ 40 ലോക്സഭാ സീറ്റുകളാണ് ഉള്ളത്. ലോക്സഭാ സീറ്റുകളുടെ എണ്ണത്തിൽ നാലാം സ്ഥാനത്താണ് ബിഹാർ. ബിഹാറിൽ ഏഴ് ലോക്സഭാ സീറ്റുകൾ പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്കായി സംവരണം ചെയ്തിരിക്കുന്നു.

5 /6

ആകെ 39 ലോക്സഭാ സീറ്റുകളാണ് തമിഴ്നാട്ടിലുള്ളത്. ഇതിൽ ഏഴ് സീറ്റുകൾ പട്ടികജാതിയിൽപ്പെട്ട സ്ഥാനാർഥികൾക്കായി സംവരണം ചെയ്തിരിക്കുന്നു.

6 /6

മധ്യപ്രദേശിൽ 29 ലോക്സഭാ സീറ്റുകളാണ് ഉള്ളത്. ഇതിൽ നാലെണ്ണം പട്ടികജാതിക്കാർക്കും അഞ്ചെണ്ണം പട്ടികവർഗക്കാർക്കും സംവരണം ചെയ്തിരിക്കുന്നു.

You May Like

Sponsored by Taboola