Milk Tea: അമിതമായി തിളപ്പിച്ച പാൽ ചായ ആരോഗ്യത്തിന് ദോഷം ചെയ്യും; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ഇന്ത്യയിൽ വളരെയധികം ഉപയോഗിക്കുന്ന പാനീയമാണ് ചായ. ചായ ഊർജ്ജവും ഉന്മേഷവും നൽകുമെങ്കിലും പാർശ്വഫലങ്ങളും ഉണ്ട്. ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.

  • Jun 03, 2024, 19:57 PM IST
1 /5

പാൽ ചായ അധികനേരം തിളപ്പിക്കുന്നത് പോഷകങ്ങൾ നഷ്ടമാകാൻ കാരണമാകുന്നു. പാലിൽ കാത്സ്യം, പ്രോട്ടീൻ, വൈറ്റമിൻ ഡി തുടങ്ങിയ അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. എന്നാൽ, അമിതമായി തിളപ്പിക്കുമ്പോൾ ഈ പോഷകങ്ങൾ നഷ്ടപ്പെടുന്നു.

2 /5

അമിതമായി തിളപ്പിച്ച പാൽ ചായക്ക് രുചി കുറവായിരിക്കും. പാൽ ചായ കൂടുതൽ നേരം തിളപ്പിക്കുമ്പോൾ കയ്പേറിയതും അസുഖകരവുമായ രുചിയിലേക്ക് നയിക്കുന്നു.

3 /5

പാൽ അമിതമായി തിളപ്പിക്കുമ്പോൾ അതിൻറെ ഘടനയിൽ വ്യത്യാസം വരുന്നു. ഇതിലെ പ്രോട്ടീൻ തരിയായി കിടക്കുന്ന അവസ്ഥയിലേക്ക് മാറുന്നു.

4 /5

അമിതമായി തിളപ്പിച്ച പാൽ ചായ പാലിൻറെ ആൻറി  ഓക്സിഡൻറ് ഗുണങ്ങളെ ഇല്ലാതാക്കുന്നു. അമിതമായി തിളപ്പിക്കുന്നതിലൂടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ചില സംയുക്തങ്ങൾ നഷ്ടപ്പെട്ടേക്കാം.

5 /5

ചായ അമിതമായി തിളപ്പിച്ച് കഴിക്കുമ്പോൾ ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകും. ഇത് ഗ്യാസ്, വയറുവേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്നു.

You May Like

Sponsored by Taboola