വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിനിടെ എടുത്ത ചിത്രങ്ങളും ദുൽഖർ പോസ്റ്റ് ചെയ്തിട്ടുണ്ട്.
നടി കെപിഎസി ലളിതയുടെ നിര്യാണത്തിൽ ഹൃദയം തൊടുന്ന കുറിപ്പുമായി ദുൽഖർ സൽമാൻ. വെള്ളിത്തരയിലെ എന്റെ ഏറ്റവും മികച്ച ജോഡി, ഏറ്റവും സ്നേഹം തോന്നിയ സഹപ്രവര്‍ത്തക. അഭിനേത്രി എന്ന നിലയില്‍ അവര്‍ ഒരു മാന്ത്രികയായിരുന്നു. തന്നിലെ പ്രതിഭയെ അവരുടെ പുഞ്ചിരി പോലെ ലാഘവത്തോടെ അവതരിപ്പിച്ചു. ഈ ചിത്രങ്ങൾ ഞങ്ങൾ ഒരുമിച്ച് കഴിഞ്ഞ ദിവസം എടുത്തതാണ്. നിരന്തരം കലഹിക്കുന്ന അമ്മയും മകനുമായി ആഗ്രഹം പറഞ്ഞിരുന്നു. അതിന് ഞങ്ങൾക്ക് സമയമുണ്ടെന്ന് കരുതിയിരുന്നു. ചക്കരേ എവിടെയാ?? എന്ന് ചോദിച്ചു കൊണ്ടാണ് ഞങ്ങൾ സന്ദേശങ്ങൾ അയച്ചിരുന്നത് - ദുൽഖർ കുറിച്ചു