Weight Loss: ശരീരഭാരം കുറയ്ക്കാനാകാതെ വിഷമിക്കുകയാണോ? ഈ പരിഹാര മാർഗങ്ങൾ അറിയാം

ആരോഗ്യകരമായ രീതിയിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളും പാനീയങ്ങളും ഏതെല്ലാമാണെന്ന് അറിയാം.

  • Sep 11, 2024, 10:57 AM IST
1 /5

ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും വ്യായാമത്തിനൊപ്പം കൃത്യമായ ഭക്ഷണക്രമവും പിന്തുടരേണ്ടത് പ്രധാനമാണ്.

2 /5

പഞ്ചസാര ഉപേക്ഷിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. പഞ്ചസാര കഴിക്കുന്നത് അമിതവണ്ണം, പ്രമേഹം എന്നിവയിലേക്ക് നയിക്കും. തേൻ, ഉണക്കമുന്തിരി, ശർക്കര എന്നിവ പഞ്ചസാരയ്ക്ക് ബദലായി ഉപയോഗിക്കാം.

3 /5

നാരങ്ങ വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ്. ചെറുചൂടുള്ള നാരങ്ങ വെള്ളത്തിൽ പ്രകൃതിദത്ത തേൻ ചേർത്ത് കഴിക്കുന്നത് കൊഴുപ്പ് കത്തിച്ചുകളയാനും ദഹനം മികച്ചതാക്കാനും സഹായിക്കും. ഇത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും സഹായിക്കും.

4 /5

ആൻറി ഓക്സിഡൻറുകളാൽ സമ്പന്നമാണ് ഹെർബൽ ചായകൾ. ലെമൺ ടീ, പെപ്പർമിൻറ് ടീ, ഗ്രീൻ ടീ തുടങ്ങിയവ വിറ്റാമിനുകളാലും ധാതുക്കളാലും സമ്പന്നമാണ്. ഇത് വിശപ്പ് കുറയ്ക്കുകയും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

5 /5

ഭക്ഷണത്തിൽ നാരുകൾ ഉൾപ്പെടുത്തുന്നത് ദഹനം മികച്ചതാക്കുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യും. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. പേരക്ക, പച്ചക്കറികൾ, ബീറ്റ്റൂട്ട് തുടങ്ങിയവ നാരുകൾ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങളാണ്. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola