Ginger: അധികമായാൽ ഇഞ്ചിയും കുഴപ്പക്കാരനാണേ...അറിയാം ഇവയുടെ പാർശ്വഫലങ്ങൾ

ഇഞ്ചി ചേർത്ത് തിളപ്പിച്ച വെള്ളവും, ഇഞ്ചി നീരും ഇഞ്ചി ചായയുമെല്ലാം വിവിധ  ആരോ​ഗ്യ പ്രശ്നങ്ങൾക്ക് പരിഹാരമായി ഉപയോ​ഗിക്കാറുണ്ട്.

ഇഞ്ചി വളരെയധികം ആരോ​ഗ്യ​ഗുണങ്ങളുള്ള ഒരു ഭക്ഷണപദാർത്ഥമാണ്. ഇഞ്ചി ചേർത്ത് തിളപ്പിച്ച വെള്ളവും, ഇഞ്ചി നീരും ഇഞ്ചി ചായയുമെല്ലാം വിവിധ  ആരോ​ഗ്യ പ്രശ്നങ്ങൾക്ക് പരിഹാരമായി ഉപയോ​ഗിക്കാറുണ്ട്. എന്നാൽ സ്ഥിരമായി ഇഞ്ചി കഴിക്കുന്നതും നല്ലതല്ല. ഇഞ്ചിയുടെ പാർശ്വഫലങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

1 /6

ഇഞ്ചിക്ക് ആന്റി പ്ലേറ്റലെറ്റ് ​ഗുണങ്ങളുണ്ട്.  ഇത് രക്തസ്രാവത്തിനുള്ള  സാധ്യത വർദ്ധിപ്പിക്കും.ബ്ലഡ് തിന്നിങ്ങ് മരുന്നുകൾ കഴിക്കുന്ന ആളുകൾ കൂടിയ അളവിൽ ഇഞ്ചി ഉപയോ​ഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

2 /6

ഹൃദ്രോ​ഗവിദ​ഗ്ധർ പറയുന്നത് ബിപിക്ക് മരുന്ന് കഴിക്കുന്നവർ ഇഞ്ചി തീർത്തും നിയന്ത്രിക്കണമെന്നാണ്. ഇഞ്ചി അധികമാകുന്നത് ഹൃദയത്തിന് നല്ലതല്ലെന്നും പറയാറുണ്ട്. 

3 /6

പ്രമേ​ഹം ഉള്ളവരിൽ രക്തത്തിലെ പഞ്ചാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുമെങ്കിലും ഇഞ്ചി അമിതമായി കഴിച്ചാൽ ഹൈപ്പോ​ഗ്ലൈസീമിയയ്ക്കു കാരണമാകും. പ്രമേ​ഹത്തിന് മരുന്ന് കഴിക്കുന്നവരാണെങ്കിൽ ഇഞ്ചി കഴിക്കുന്നതിനെ പറ്റി ഡോക്ടറോട് സംസാരിക്കുന്നതാണ് നല്ത്.

4 /6

ഗർഭിണികൾ ഇഞ്ചി അധികം കഴിക്കുന്നത് ഗർഭം അലസിപ്പോകാനുള്ള സാധ്യത വർദ്ധിപ്പിക്കുമത്രേ. ​ഗർഭിണികൾ ഡോക്ടർമാരുടെ നിർദേശപ്രകാരം ഡയറ്റ് ക്രമീകരിക്കുന്നതാണ് എപ്പോഴും നല്ലത്.

5 /6

ദഹന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പേരു കേട്ടതാണെങ്കിലും ഇഞ്ചി  അധികമായാലും ​ഗ്യാസ് കേറാനുള്ള സാധ്യത ഉണ്ട്. വെറും വയറ്റിൽ ഇഞ്ചി കഴിക്കുന്നത് ദഹനപ്രശ്നങ്ങൾ കൂട്ടുകയും വയറ് കേടാക്കുകയും ചെയ്യും.

6 /6

ഇഞ്ചി അധികമളവിൽ കഴിക്കുമ്പോൾ ചിലർക്ക് വായിൽ അലർജി വരാം. ചൊറിച്ചിൽ, അരുചി, വായിൽ നീര് എന്നിവ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola