Kissing Disease: ചുംബിച്ചാൽ പകരുന്ന രോഗം; കിസ്സിംഗ് ഡിസീസിൻറെ ലക്ഷണങ്ങൾ ഇവയാണ്

സമ്മർദ്ദം ഒഴിവാക്കാൻ ചുംബിക്കുന്നത് നല്ലതാണെന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. എന്നാൽ, ചുംബനത്തിലൂടെ പകരുന്ന ഒരു രോഗമുണ്ട്. 

 

Kissing disease symptoms: ഉമിനീരിലൂടെ പകരുന്ന എപ്സ്റ്റീൻ-ബാർ വൈറസ് മൂലമുണ്ടാകുന്ന പകർച്ച വ്യാധിയാണ് ഇൻഫെക്ഷ്യസ് മോണോന്യൂക്ലിയോസിസ്. മോണോ എന്നാണ് ഈ രോഗം ചുരുക്കപ്പേരിൽ അറിയപ്പെടുന്നത്. 

1 /6

രണ്ട് പേർ തമ്മിൽ ചുംബിക്കുമ്പോൾ പകരാൻ സാധ്യതയുള്ളതിനാൽ കിസ്സിംഗ് ഡിസീസ് എന്നാണ് ഈ രോഗം അറിയപ്പെടുന്നത്. 

2 /6

പനി, തൊണ്ട വേദന, ക്ഷീണം, തലവേദന എന്നിവയാണ് കിസ്സിംഗ് ഡിസീസിൻറെ പ്രധാന ലക്ഷണങ്ങൾ.   

3 /6

നീര്, ചർമ്മത്തിൽ തിണിർപ്പ്, കഴുത്തിലെയും കക്ഷത്തിലെയും ലിംഫ് എന്നിവയും രോഗലക്ഷണങ്ങളാണ്. 

4 /6

സ്കൂൾ കുട്ടികളിലും കൌമാരക്കാരിലുമാണ് മോണോ രോഗം സാധാരണയായി കാണപ്പെടാറുള്ളത്. കൌമാരക്കാരിൽ ആഴ്ചകളോളം ലക്ഷണങ്ങൾ പ്രകടമായിരിക്കും. 

5 /6

രോഗികൾ വെള്ളം നന്നായി കുടിക്കണം. രണ്ട് മുതൽ നാല് ആഴ്ചകളാണ് രോഗമുക്തിയ്ക്ക് വേണ്ടി വരാറുള്ളത്. 

6 /6

കൈകൾ ഇടയ്ക്കിടെ കഴുകുക, ഉമ്മ വെയ്ക്കാതിരിക്കുക, രോഗി ഉപയോഗിച്ച ഗ്ലാസോ പാത്രങ്ങളോ ഉപയോഗിക്കാതിരിക്കുക എന്നീ മുൻ കരുതലുകൾ സ്വീകരിച്ചാൽ മോണോ രോഗത്തെ അകറ്റി നിർത്താം. 

You May Like

Sponsored by Taboola