Ketu Transit 2022: കേതു രാശിമാറ്റം; 2023 വരെ ഈ രാശിക്കാർക്ക് രാജയോഗം

ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് ഒരു രാശിയിൽ നിന്ന് മറ്റൊന്നിലേക്ക് മാറുന്നു. ഈ രാശിമാറ്റം മനുഷ്യജീവിതത്തിൽ സ്വാധീനം ചെലുത്തുന്നു. കൂടാതെ, ഈ മാറ്റം ചിലർക്ക് ഭാഗ്യവും മറ്റുള്ളവർക്ക് നിർഭാഗ്യവുമാകാം. കേതു 2022 ഏപ്രിൽ 12 ന് തുലാം രാശിയിൽ പ്രവേശിച്ചു. 2023 വരെ ഈ രാശിയിൽ തന്നെ തുടരും. കേതുവിന്റെ ഈ രാശി മാറ്റം മൂന്ന് രാശിക്കാർക്ക് വളരെ ഗുണം ചെയ്യും.

 

1 /3

മകരം: ഈ കാലയളവിൽ നിങ്ങൾക്ക് നിരവധി പുതിയ ഉറവിടങ്ങളിൽ നിന്ന് പണം ലഭിക്കും. ബിസിനസിൽ നല്ല ലാഭം നേടാൻ കഴിയും. ഈ സമയത്ത് പെട്ടെന്നുള്ള ധനലാഭവും ഉണ്ടാകാൻ സാധ്യതയുണ്ട്. ബിസിനസിൽ ഏർപ്പെട്ടിരിക്കുന്നവർ പുതിയ കരാറുകൾക്ക് അന്തിമരൂപം നൽകും. ഓഫീസിൽ സ്ഥാനക്കയറ്റത്തിനും ശമ്പള വർധനവിനും സാധ്യതയുണ്ട്. വളരെക്കാലമായി മുടങ്ങിക്കിടന്ന പണം നിങ്ങൾക്ക് ലഭിക്കും. 

2 /3

കർക്കടകം: വ്യത്യസ്‌ത ഭാഷകൾ പഠിക്കാൻ താൽപ്പര്യമുള്ളവർക്കും വിവർത്തകനായി കരിയർ തുടരാൻ ആഗ്രഹിക്കുന്നവർക്കും ഈ സമയം അനുയോജ്യമാണ്. പുതിയ ജോലി ലഭിക്കാൻ സാധ്യതയുണ്ട്. മികച്ച രീതിയിൽ ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം ലഭിക്കും. പ്രണയസാഫല്യമുണ്ടാകും. സ്വത്ത്, വാഹനം മുതലായവയും ലഭിക്കാൻ സാധ്യതയുണ്ട്. അമ്മയുടെ പൂർണ പിന്തുണ ലഭിക്കും. അമ്മ മുഖേന പണം വന്ന് ചേരും. സ്ഥലംമാറ്റത്തിന് സാധ്യതയുണ്ട്.

3 /3

കുംഭം: ഈ കാലയളവിൽ കുംഭം രാശിക്കാർക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. കൂടാതെ നിങ്ങൾ ചെയ്യുന്ന ഏത് ജോലിയിലും വിജയിക്കും. ഈ സമയത്ത്, നിങ്ങൾക്ക് ബിസിനസിനായി യാത്രകൾ നടത്താം. ഈ യാത്രകൾ ഭാവിയിൽ നിങ്ങൾക്ക് ഉപയോഗപ്രദമാകും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് വിജയിക്കാൻ കഴിയും. ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്രവേശനവും മത്സര പരീക്ഷകളിൽ വിജയിക്കലും എളുപ്പമാണ്. ശമ്പള വർധനവ് നിർത്തലാക്കപ്പെട്ടവർക്ക് ഈ സമയത്ത് പ്രമോഷനും ശമ്പള വർധനവും ലഭിക്കും.    (Note: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola