Thiruvananthapuram Flood: മഴയിൽ മുങ്ങി തിരുവനന്തപുരം; വീടുകളിൽ നിന്നും ആളുകളെ മാറ്റുന്നു

തിരുവനന്തപുരത്ത് മഴക്കെടുതി രൂക്ഷം. ഇന്നലെ പെയ്ത കനത്ത മഴയിൽ തിരുവനന്തപുരം വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. വീടുകളിൽ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നു.

1 /9

കനത്ത മഴയിൽ ആറ്റിങ്ങൽ മേഖലയിൽ വെള്ളം കയറി.

2 /9

വാമനപുരം  കരകവിഞ്ഞ് ഒഴുകുന്നു. കൃഷിയിടങ്ങളിലും വീടുകളിലേക്കും വെള്ളം കയറി.

3 /9

ചില സ്ഥലത്ത് മതിലുകൾ ഇടിഞ്ഞു ഫയർഫോഴ്സും സന്നദ്ധ സംഘടനകളും ചേർന്ന് വീടുകളിൽ നിന്നും ആൾക്കാരെ മാറ്റി.

4 /9

റോഡിലും ശക്തമായി വെള്ളം ഒഴുകുകയാണ്.

5 /9

തെറ്റിയാർ കരകവിഞ്ഞ് ഒഴുകിയതോടെ ടെക്നോപാർക്കിലേക്കുള്ള ഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെട്ടു. സർവീസ് റോഡ് വഴിയുള്ള ഗതാഗതം നിർത്തിവച്ചു

6 /9

കഴക്കൂട്ടത്തും നിരവധി വീടുകളിൽ വെള്ളം കയറി. രക്ഷാപ്രവർത്തനം തുടരുന്നു

7 /9

ആക്കുളത്ത് കുടിവെള്ളം ഇല്ലെങ്കിലും റോഡും വീടും കുളമായി

8 /9

മംഗലാപുരം കഠിനംകുളം അണ്ടൂർക്കോണം പഞ്ചായത്തുകളിലെ നിരവധി വീടുകളിൽ വെള്ളം കയറി. നാല് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.

9 /9

വേളി പൊഴിക്കരയിൽ സർക്കാർ നിർമിച്ചു നൽകിയ വീടുകളുടെ അവസ്ഥ. 3 വീടുകൾ മഴയിൽ ഇടിഞ്ഞു വീണു.

You May Like

Sponsored by Taboola