കേരളം നേരിടുന്ന അവഗണനയ്ക്കെതിരെ കേന്ദ്രത്തിനെതിരെ ന്യൂഡൽഹിയിൽ പ്രതിഷേധവുമായി കേരള സർക്കാർ.
കേരളം നേരിടുന്ന അവഗണനയ്ക്കെതിരെ കേന്ദ്രത്തിനെതിരെ ന്യൂഡൽഹിയിൽ പ്രതിഷേധവുമായി കേരള സർക്കാർ.
ജന്ദർ മന്ദറിൽ കേരള സർക്കാരിന്റെ പ്രതിഷേധ ധർണ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് ജനാധിപത്യവിരുദ്ധമായി പെരുമാറുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പ്രതിഷേധത്തിൽ സിപിഎം നേതാക്കളായ സീതാറാം യച്ചൂരി, പ്രകാശ് കാരാട്ട്, കേരള മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ എന്നിവർ പങ്കെടുത്തു.
ഫെഡറലിസം സംരക്ഷിക്കണം എന്ന മുദ്യവാക്യം ഉയർത്തിയാണ് കേരളം ഡൽഹിയിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കുന്നത്.
കേരള ഹൗസിൽ നിന്നാരംഭിച്ച കാൽനട പ്രതിഷേധ ജാഥ ജന്ദർ മന്ദറിൽ അവസാനിച്ചു.
തുടർന്ന് ജന്ദർ മന്ദറിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.