Lockdown Guidelines : കടകൾ രാത്രി 7.30വരെ ബാങ്കുകൾ ഉച്ചയ്ക്ക് ഒരു മണി വരെ, നാളെ മുതൽ ഏർപ്പെടുത്തുന്ന സമ്പൂർണ ലോക്ഡൗണിന്റെ മാർഗരേഖകൾ ഇവയാണ്

അടിയന്തര പ്രധാന്യമില്ലാത്ത കേന്ദ്ര സംസ്ഥാനങ്ങൾക്ക് പ്രവർത്തിക്കില്ല. ബാക്കിയുള്ള മാർഗനിർദേശങ്ങൾ ഇവയാണ്.

Thiruvananthapuram : കേരളത്തിൽ നാളെ മുതൽ ഏർപ്പെടുത്ത് ലോക്ഡൗണിനുള്ള മാർഗരേഖ സംസ്ഥാന സർക്കാർ പുറത്തിറക്കി. അടിയന്തര പ്രധാന്യമില്ലാത്ത കേന്ദ്ര സംസ്ഥാനങ്ങൾക്ക് പ്രവർത്തിക്കില്ല. ബാക്കിയുള്ള മാർഗനിർദേശങ്ങൾ ഇവയാണ്.

1 /8

ഭക്ഷ്യ വസ്തുക്കളുമായി ബന്ധപ്പട്ട കടകൾക്ക് വൈകിട്ട് 7.30 വരെ പ്രവർത്തിക്കാം. പരമാവധി വീടുകളിൽ സാധനമെത്തിക്കാൻ സൗകര്യം ഏർപ്പെടുത്തണം. ചരക്കുവഹനങ്ങൾ തടയില്ല, അവശ്യവസ്തുക്കളും മരുന്ന മറ്റുമെത്തിക്കാൻ ഓട്ടോ, ടാക്സി എന്നിവ ഉപയോഗിക്കാം

2 /8

ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം. കോവിഡ് വാക്സിനേഷൻ എടുക്കാനായി സ്വന്തം വാഹനങ്ങളിൽ സഞ്ചരിക്കണം. മഴക്കാലപൂർവ ശുചൂകരണ പ്രവർത്തനങ്ങൾക്ക് തടസ്സമില്ല  

3 /8

റെയിൽവെ വിമാന സർവീസുകൾ ഒഴികെയുള്ള ഗതാഗതം അനുവദിക്കില്ല. മെട്രൊ സർവീസ് നിർത്തിവെച്ചു. എയർപ്പോർട്ടിലും റെയിൽവെ സ്റ്റേഷനിലും ഓട്ടോ ടാക്സി സർവീസ് ലഭിക്കും. മരുന്നും അവശ്യ സാധനങ്ങൾ വാങ്ങാൻ സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കാം. 

4 /8

ബാങ്കുകൾ ഇൻഷുറസ് സ്ഥാപനങ്ങൾ ഉച്ചയ്ക്ക് ഒരു മണി വരെ പ്രവർത്തിക്കാം. ഐടി അനുബന്ധ സ്വകാര്യ സ്ഥാപനങ്ങൾ നിബന്ധനകളോടെ പ്രവർത്തിക്കാം. ഹോം നഴ്സ് പാലിയേറ്റിവ് പ്രവർത്തകർക്ക് ജോലി സ്ഥലത്തേക്ക് പോവാൻ വിലക്കില്ല. പമ്പുകൾക്കും കോൾഡ് സ്റ്റോറേജുകൾക്കും പ്രവർത്തിക്കാം. 

5 /8

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടും. ആരാധനയങ്ങളിൽ വിശ്വാസികൾക്ക് പ്രവേശനമില്ല. ആൾക്കൂട്ടം ഉണ്ടാകുന്ന പരിപാടികൾക്ക് വിലക്ക്. അടിയന്തര പ്രധാനമില്ലാത്ത വാണിജ്യ വ്യവസായ സ്ഥാനങ്ങൾ അടച്ചിടും

6 /8

കൃഷി സംബന്ധമായ എല്ലാ പ്രവർത്തികൾക്ക് അനുമതി. നിർമാണ മേഖലയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജോലി തുടരാം. തൊഴിലുറ്റ് ജോലിക്ക് വരുന്നവരെ 5 പേർ അടങ്ങുന്ന സംഘങ്ങളായി തിരിക്കണം.

7 /8

വിവാഹത്തിന് 20 പേർക്കും, മരണാനന്തര ചടങ്ങൾക്കും 20 പേർക്കാണ് അനുമതി. വിവാഹത്തിനായി സമീപത്തെ പൊലീസ് സ്റ്റേഷനിൽ അറിയിക്കണം. മരണാനന്തര ചടങ്ങുകൾക്ക് കോവിഡ് ജാഗ്രത പോർട്ടിലിൽ രജിസ്റ്റർ ചെയ്യണം.

8 /8

വാഹനം, ഇലക്ട്രിക്കൽ റിപ്പയറിങിനും പ്ലംബിങ് സേവനങ്ങൾക്ക് തടസ്സമില്ല. ഇവയ്ക്കായി കടകളും തുറന്ന് പ്രവർത്തിക്കാം.

You May Like

Sponsored by Taboola