Karnataka Assembly Elections 2023: മോഹന വാഗ്ദാനങ്ങളുമായി ബിജെപി, കോൺഗ്രസ് പ്രകടനപത്രികകള്‍, ഒരു താരതമ്യം

കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് ആവേശത്തിലാണ്. 

Karnataka Assembly Elections 2023: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് ആവേശത്തിലാണ്. 
മെയ് 10 ന് നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ പ്രമുഖ പാര്‍ട്ടികളായ ബിജെപിയും കോണ്‍ഗ്രസും മോഹന വാഗ്ദാനങ്ങളുമായി തിരഞ്ഞെടുപ്പ് പ്രകടന പത്രികകള്‍ പ്രഖ്യാപിച്ചു. ബിജെപിയും കോൺഗ്രസും നിരവധി സൗജന്യങ്ങളാണ്  വോട്ടര്‍മാര്‍ക്ക് വാഗ്ദാനം ചെയ്തിരിയ്ക്കുന്നത്. ഇരു പാര്‍ട്ടികളുടെയും പ്രകടന പത്രികകള്‍ നോക്കാം... 
 

1 /7

അന്നദാനം മഹാദാനം  ഇരു പാര്‍ട്ടികളും അന്നം സൗജന്യമയി നല്‍കുമെന്ന വാഗ്ദാനം നല്‍കിയിട്ടുണ്ട്. അതായത്, അന്ന ഭാഗ്യ പദ്ധതി പ്രകാരം ഒരു കുടുംബത്തിലെ ഓരോ അംഗത്തിനും പ്രതിമാസം 10 കിലോ അരിയാണ് കോൺഗ്രസ് വാഗ്ദാനം ചെയ്തിരിക്കുന്നത്. അതേസമയം, ഒരു കുടുംബത്തിന് പ്രതിമാസം 5 കിലോ മില്ലറ്റ്/ശ്രീ അന്നയും ബിപിഎൽ കുടുംബങ്ങൾക്ക് ദിവസവും അര ലിറ്റർ പാലും ബിജെപി വാഗ്ദാനം ചെയ്തിരിയ്ക്കുന്നു. പാൽ സബ്‌സിഡി ലിറ്ററിന് അഞ്ച് രൂപയിൽ നിന്ന് ഏഴ് രൂപയായി ഉയർത്തുമെന്നും കോൺഗ്രസ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

2 /7

പാചക വാതകം  എല്ലാ ബിപിഎൽ കുടുംബങ്ങൾക്കും പ്രതിവർഷം 3 സൗജന്യ പാചക വാതക/എൽപിജി സിലിണ്ടറുകൾ ബിജെപി വാഗ്ദാനം ചെയ്തിരിയ്ക്കുന്നു. അതേസമയം, ഗൃഹലക്ഷ്മി പദ്ധതിയിൽ സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ നൽകുമെന്നാണ് കോൺഗ്രസ് വാഗ്ദാനം. 

3 /7

വീട് വൈദ്യുതി ഗൃഹജ്യോതി പദ്ധതി പ്രകാരം വീടുകൾക്ക് 200 യൂണിറ്റ് സൗജന്യ വൈദ്യുതിയാണ് കോൺഗ്രസ് വാഗ്ദാനം ചെയ്തത്. എന്നാല്‍, ബിജെപി സൗജന്യ വൈദ്യുതി വാഗ്ദാനം ചെയ്തിട്ടില്ല. ഭവനരഹിതരായ ആളുകള്‍ക്ക്  സംസ്ഥാനത്തുടനീളമുള്ള 10 ലക്ഷം വീടുകൾ റവന്യൂ വകുപ്പ് കണ്ടെത്തി വിതരണം ചെയ്യുമെന്ന് ബിജെപി വാഗ്ദാനം ചെയ്ത.  

4 /7

ബിജെപിയുടെ തകര്‍പ്പന്‍ വാഗ്ദാനം   ഏകീകൃത സിവിൽ കോഡും (UCC) ദേശീയ പൗരത്വ രജിസ്റ്ററും (NRC) നടപ്പാക്കുമെന്ന്  ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ട്. മതമൗലികവാദത്തിനും ഭീകരതയ്ക്കും (കെ-സ്വിഫ്റ്റ്) എതിരായ കർണാടക സ്റ്റേറ്റ് വിംഗും ഇത് വാഗ്ദാനം ചെയ്തിട്ടുണ്ട്. വിവാദമായ രണ്ട് വിഷയങ്ങൾക്കെതിരെ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. 

5 /7

യുവാക്കള്‍ക്ക് സാമ്പത്തിക സഹായം യുവ ബിരുദധാരികൾക്ക് പ്രതിമാസം 3,000 രൂപയും ഡിപ്ലോമക്കാർക്ക് 1,500 രൂപയും 2 വർഷത്തേക്ക് കോൺഗ്രസ് വാഗ്ദാനം ചെയ്തിട്ടുണ്ട്.  അതേസമയം 10 ലക്ഷം മാനുഫാക്ചറിംഗ് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് പദ്ധതിയുടെ വ്യാപ്തി വർദ്ധിപ്പിക്കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസവും തൊഴിലും പ്രോത്സാഹിപ്പിക്കുന്നതിനായി എസ്എംഇകളും ഐടിഐകളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിന് സമൻവയ യോജനും ആരംഭിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.

6 /7

സ്ത്രീകള്‍ക്കൊപ്പം കോണ്‍ഗ്രസ്‌  കർണാടകയിൽ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര കോൺഗ്രസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ബിജെപിക്ക് അങ്ങനെയൊരു വാഗ്ദാനമില്ല. എന്നാല്‍, എസ്‌സി/എസ്‌ടി കുടുംബങ്ങളിലെ സ്ത്രീകൾക്കായി പ്രത്യേക പദ്ധതി നടപ്പാക്കും. ഇതിന് കീഴില്‍ 10,000 രൂപ വരെ അഞ്ച് വർഷത്തെ സ്ഥിരനിക്ഷേപമായി  'ഒനകെ ഒബവ്വ സാമൂഹിക ന്യായ നിധി' പദ്ധതി ബിജെപി വാഗ്ദാനം ചെയ്തു.

7 /7

കര്‍ഷകര്‍ക്ക് നേട്ടം  കൃഷി നശിച്ചാൽ 5000 കോടി രൂപ പ്രകാരിതി വികോപ നിധിക്ക് കോൺഗ്രസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. നാളികേര കർഷകർക്കും മറ്റുള്ളവർക്കും എംഎസ്പിയും വാഗ്ദാനം ചെയ്തിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും 500 ലിറ്റർ വരെയുള്ള ഡീസലിന് ലിറ്ററിന് 25 രൂപ സബ്‌സിഡിയും വാഗ്ദാനം ചെയ്തു. അതേസമയം, 5 പുതിയ അഗ്രോ-ഇൻഡസ്ട്രി ക്ലസ്റ്ററുകളും 3 പുതിയ ഭക്ഷ്യ സംസ്കരണ പാർക്കുകളും സ്ഥാപിക്കുന്നതിന് പുറമെ മൈക്രോ-ശീതീകരണ സൗകര്യങ്ങൾ സ്ഥാപിക്കാൻ 30,000 കോടി രൂപ കെ-അഗ്രോ ഫണ്ട് ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ട്.

You May Like

Sponsored by Taboola