Karisma Kapoor Photos: ബ്രൗൺ സിൽക്ക് സാരിയിൽ സുന്ദരിയായി കരിഷ്മ കപൂർ.
അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും പ്രീ വെഡിങ് ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
സബ്യസാചി ഡിസൈൻ ചെയ്ത സാരിയാണ് താരം ധരിച്ചിരിക്കുന്നത്.
വൃന്ദ സാരംഗ് ആണ് കരിഷ്മയുടെ സ്റ്റൈലിങ് നിർവഹിച്ചത്.
ഫുൾസ്ലീവ് ബ്ലൗസാണ് കരിഷ്മ കപൂർ സാരിക്കൊപ്പം ധരിച്ചത്.
ഹൈ നെക്ക് ലൈനുള്ള ബ്ലൗസിനൊപ്പം വലിയ നെക്ലേസാണ് താരം അണിഞ്ഞത്.
തന്റെ ഇൻസ്റ്റഗ്രാം പേജിലാണ് കരിഷ്മ ചിത്രങ്ങൾ പങ്കുവച്ചത്.