Cibil Score: കന്നഡയുടെ ഇ മോഷൻസ് ഫാക്ടറി ഗ്രൂപ്പ് നിർമ്മിക്കുന്ന ആദ്യ മലയാള ചിത്രം; 'സിബിൽ സ്കോറി'ന് തുടക്കമായി

കന്നഡത്തിലെ പ്രമുഖ ചലച്ചിത്രനിർമ്മാണ സ്ഥാപനമായ ഇ മോഷൻസ് ഫാക്ടറി ഗ്രൂപ്പിന്റെ (ഈ.എഫ്.ജി) ബാനറിൽ വിവേക് ശീകാന്ത് ആദ്യമായി മലയാളത്തിൽ ഒരു ചിത്രം നിർമ്മിക്കുന്നു.

 

സിബിൽ സ്കോർ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കെ.എം.ശശിധരൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ തിരുവനന്തപുരത്ത് ഫോർട്ടിലുള്ള ലെമൺ പ്രൊഡക്ഷൻ ഹൗസിൽ വച്ചു നടന്നു.

 

1 /5

ലളിതമായ ചടങ്ങിൽ ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ പങ്കെടുത്തു.      

2 /5

ദീപു കരുണാകരൻ്റെ നേതൃത്ത്വത്തിലുള്ള ലെമൺ പ്രൊഡക്ഷൻസുമായി സഹകരിച്ചാണ് ഇ മോഷൻസ് ഫാക്ടറി ഗ്രൂപ്പ് ചിത്രം നിർമ്മിക്കുന്നത്.    

3 /5

സറ്റയറായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ശ്രീനാഥ് ഭാസി, സോഹൻ സീനുലാൽ, ദീപക് പ്രിൻസ് എന്നിവരാണ്. ഇവർക്കു പുറമേ പ്രമുഖ മലയാളി താരങ്ങളും ഏതാനും കന്നഡ താരങ്ങളും അണിനിരക്കുന്നു.    

4 /5

ജൂലൈ 15 മുതൽ സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്താരംഭിക്കും.    

5 /5

സംഭാഷണം - അർജുൻ' ടി. സത്യനാഥ്. ഛായാഗ്രഹണം: പ്രദീപ് നായർ, എഡിറ്റിംഗ്‌ - സോബിൻ.കെ.സോമൻ, കലാസംവിധാനം. - ത്യാഗു തവനൂർ, മേക്കപ്പ് - പ്രദീപ് വിതര, കോസ്റ്റും - ഡിസൈൻ - ബ്യൂസി ബേബി ജോൺ, ക്രിയേറ്റീവ് ഹെഡ് - ശരത് വിനായക്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ശ്രീരാജ് രാജശേഖരൻ, കോ - ഡയറക്ടർ - സാംജി. ആൻ്റണി. ലൈൻ പ്രൊഡ്യൂസർ - ദീപു കരുണാകരൻ, കോ- പ്രൊഡ്യൂസർ വിക്രംശങ്കർ, എക്സിക്യട്ടീവ് - പ്രൊഡ്യൂസർ - ഷാജി ഫ്രാൻസിസ്, പ്രൊഡക്ഷൻ മാനേജർ - കുര്യൻ ജോസഫ്, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - സെന്തിൽകുമാർ, പ്രൊജക്റ്റ് ഡിസൈൻ -  മുരുകൻ.എസ്.  

You May Like

Sponsored by Taboola