Kangana Ranaut ദേശീയ അവാർഡ് നേടിയതിന് ശേഷം നേരെ എത്തിയത് കാലാപാനിയിലെ വി.ഡി സവർക്കറെ പാർപ്പിച്ചിരുന്ന ജയിലിൽ, കാണാം ചിത്രങ്ങൾ

1 /7

മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയതിന് ശേഷം വിഡി സവർക്കറെ പാർപ്പിച്ചിരുന്ന ആൻഡമാൻ നിക്കോബാറിലെ പോർട്ട് ബ്ലെയറിലുള്ള കാരാഗ്രഹം സന്ദർശിച്ച് കങ്കണ റണൗട്ട്. പുതിയ ചിത്രത്തിന്റെ ഭാഗമായി ആൻഡമാനിൽ എത്തിയതായിരുന്നു നടി.

2 /7

"ഇന്ന് ആൻഡമാനിലെത്തിയപ്പോൾ പോർട്ട് ബ്ലയറിലുള്ള കാലാപാനിയിൽ വീർ സവർക്കറെ പാർപ്പിച്ചിരുന്ന സെല്ലിൽ സന്ദർശനം നടത്തി. എന്നെ ആകെ ഉലച്ചുകളഞ്ഞു" കങ്കണ കുറിച്ചു

3 /7

"മനുഷ്യത്വമില്ലാഴ്മ ഉച്ചസ്ഥായിൽ നിന്നെടുത്ത് സവർക്കർ ജിയിലൂടെ ആ മനുഷ്യത്വം ഉച്ചസ്ഥായിൽ എത്തി, കണ്ണിൽ നോക്കി തന്നെ അദ്ദേഹം എല്ലാ ക്രൂരതകളെ നിശ്ചയദാർഡഢ്യത്തോടെ പ്രതിരോധിച്ചു."  

4 /7

"അവർ എത്രമാത്രം ഭയപ്പെട്ടിട്ടുണ്ടാകും. അതുമാത്രമല്ല അക്കാലത്ത് അവർ അദ്ദേഹത്തെ കാലാപാനിയിൽ അടച്ചു, കടലിന്റെ നടുവിലുള്ള ഈ ചെറിയ ദ്വീപിൽ നിന്ന് രക്ഷപ്പെടുക എന്നത് അസാധ്യമാണ്. എന്നിട്ടും അവർ അദ്ദേഹത്തെ ചങ്ങലകളാൽ ബന്ധിച്ചു, കൂറ്റൻ മതിലുകൾ ഉള്ള ഒരു ജയിൽ പണിതു, ഒരു ചെറിയ സെല്ലിൽ അടച്ചു. അല്ലാത്തപക്ഷം കടലിന് കുറുകെ അദ്ദേഹം പറന്നുപോകും എന്നതുപോലെ. ഭീരുക്കള്‍!.." കങ്കണ ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് കുറിച്ചു.  

5 /7

"ഈ സെല്ലാണ് സ്വാതന്ത്ര്യത്തിന് പിന്നിലുള്ള സത്യം, അല്ലാതെ നമ്മെ അവർ പഠിപ്പിച്ച പുസ്തകങ്ങളിലുള്ളതല്ല" കങ്കണ തന്റെ കുറിപ്പിൽ കൂട്ടിച്ചേർത്തു.

6 /7

7 /7

ശര്‍വേഷ് മെവാന സംവിധാനം ചെയ്യുന്ന തേജസിൽ ഒരു വ്യോമസേനാ പൈലറ്റിന്‍റെ വേഷത്തിലാണ് കങ്കണ എത്തുന്നത്.  തലൈവിയാണ് കങ്കണയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. തേജസിന് പുറമേ ധാക്കഡ്, മണികർണിക 2, സീത എന്നിവയാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ. 

You May Like

Sponsored by Taboola