Jupiter Transit : വ്യാഴം രാശിമാറ്റം; ഈ മൂന്ന് രാശിക്കാർക്ക് ലഭിക്കും വലിയ സാമ്പത്തിക നേട്ടങ്ങൾ

പൊതുവെ ഒരു ഗ്രഹം എതിർദിശയിൽ നീങ്ങാൻ തുടങ്ങുമ്പോഴെല്ലാം അത് ആളുകളുടെ ജീവിതത്തിൽ മോശം ഫലങ്ങൾ നൽകുമെന്ന് ഒരു വിശ്വാസമുണ്ട്. എന്നാൽ ഈ വിശ്വാസം പൂർണ്ണമായും ശരിയല്ല. 

ഓരോ ​ഗ്രഹങ്ങളുടെ രാശിമാറ്റത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. ​ഗ്രഹങ്ങളുടെ രാശിമാറ്റം 12 രാശികളെയും സ്വാധീനിക്കും. അത് ശുഭകരമായും അശുഭകരമായും സംഭവിക്കും. ജൂലൈ 29ന് വ്യാഴം മീനം രാശിയിൽ പ്രവേശിച്ച് കഴിഞ്ഞു. ഈ വർഷം നവംബർ 24 വരെ ഇവിടെ തുടരും. ജ്യോതിഷത്തിൽ വ്യാഴത്തെ ഭാഗ്യഗ്രഹമായി കണക്കാക്കുന്നു. അറിവ്, ബഹുമാനം, വിദ്യാഭ്യാസം, വിവാഹം എന്നിവയ്ക്ക് വ്യാഴം ഗ്രഹഘടകമാണ്. മീനം രാശിയിൽ വ്യാഴം എതിർദിശയിലാണ് സഞ്ചരിക്കുന്നത്. വ്യാഴത്തിന്റെ ഈ രാശിമാറ്റം ഏതൊക്കെ ​ഗ്രഹങ്ങൾക്ക് ​ഗുണം ചെയ്യുമെന്ന് അറിയാം. 

 

1 /3

മിഥുനം: വ്യാഴത്തിന്റെ രാശിമാറ്റം ഈ രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. ഈ സമയത്ത് ഒരു പുതിയ ജോലി നിങ്ങളെ തേടിയെത്തിയേക്കാം. ശമ്പളം വർധിക്കാം. ബിസിനസിൽ നല്ല ലാഭത്തിന് സാധ്യതയുണ്ട്. മാർക്കറ്റിംഗ്, മീഡിയ എന്നിവയുമായി ബന്ധപ്പെട്ടവർക്ക് ഈ സമയം ഗുണകരമായിരിക്കും.   

2 /3

ഇടവം: ജ്യോതിഷ പ്രകാരം ഇടവം രാശിക്കാർക്ക് ഈ ദിവസങ്ങൾ നല്ലതായിരിക്കും. വരുമാനത്തിൽ വർദ്ധനവിന് സാധ്യതയുണ്ട്. പുതിയ വരുമാന മാർഗങ്ങൾ ഉടലെടുക്കും. പ്രവർത്തന ശൈലിയിൽ ഒരു പുരോഗതിയുണ്ടാകും. പുതിയ ബിസിനസ് ആരംഭിക്കാൻ കഴിയും. ഗവേഷണ മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് വിജയം ലഭിക്കും. ബിസിനസ്സിൽ നല്ല ലാഭം ഉണ്ടാകും.   

3 /3

കർക്കടകം: മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാകും. ബിസിനസുമായി ബന്ധപ്പെട്ട് യാത്രകൾ നടത്താം. വ്യാപാരം നടത്തുന്നവർക്ക് ലാഭം ലഭിക്കും.  (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.

You May Like

Sponsored by Taboola