Jupiter Moon Conjunction: ഏപ്രിൽ 17 ആയ ഇന്നലെ ഗജകേസരി രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്. ചന്ദ്രനും വ്യാഴവും ചേർന്ന് മീനരാശിയിലാണ് ഈ രാജയോഗം സൃഷ്ടിച്ചിരിക്കുന്നത്. ഇത് വളരെ ശുഭകരമായ ഒരു യോഗമാണ്.
Gajakesari Rajayog 2023: ഈ യോഗം ചില രാശികളിൽ ശുഭഫലം നൽകുകയും അവർക്ക് പുരോഗതിയുടെ പാത തെളിയിച്ചു കൊടുക്കുകയും അതിലൂടെ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഗ്രഹങ്ങൾ കാലാകാലങ്ങളിൽ സഞ്ചരിക്കാറുണ്ട്. ഇത്തരം സംക്രമണത്താൽ മംഗളകരമായ യോഗങ്ങൾ സൃഷ്ടിക്കാറുമുണ്ട്.
ഇത്തരത്തിലുള്ള സംക്രമണം മനുഷ്യ ജീവിതത്തേയും ഭൂമിയേയും സ്വാധീനിക്കാറുമുണ്ട്. ഇപ്പോഴിതാ ഏപ്രിൽ 17 ആയ ഇന്നലെ ഗജകേസരി രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്. ചന്ദ്രനും വ്യാഴവും കൂടിച്ചേർന്ന് മീനരാശിയിലാണ് ഈ രാജയോഗം സൃഷ്ടിച്ചിരിക്കുന്നത്. ഇത് വളരെ ശുഭകരവും ശക്തവുമായ യോഗമാണ്. ഈ യോഗം ചില രാശികളിൽ വളരെ നല്ല ശുഭഫലം നൽകും. ഇതിലൂടെ ഇവർക്ക് പുരോഗതിയും സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകും. ഏതൊക്കെയാണ് ആ രാശികൾ എന്നറിയാം...
കന്നി (Virgo): ഗജകേസരി യോഗം കന്നി രാശിക്കാർക്ക് വളരെ നല്ല ഫലങ്ങൾ നൽകും. കാരണം കന്നി രാശിയുടെ ഏഴാം ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടുന്നത്. ഈ കാലയളവിൽ ഒരു പുതിയ ജോലി ആരംഭിക്കാൻ സാധ്യതയുണ്ട്. പങ്കാളിത്തത്തിൽ വിജയം ഉണ്ടാകും. അവിവാഹിതരായവർക്ക് നല്ല ബന്ധങ്ങൾ വരാം. ദാമ്പത്യ ജീവിതത്തിൽ പുരോഗതിയുണ്ടാകും.
കർക്കടകം (Cancer): ഗജകേസരി രാജയോഗം കർക്കടക രാശിക്കാർക്ക് വളരെ സുഖകരവും ഗുണകരവുമായിരിക്കും. ഈ രാശിയുടെ ഒമ്പതാം ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെട്ടിരിക്കുന്നത്. അതുകൊണ്ടാണ് ഭാഗ്യം നിങ്ങളോടൊപ്പം ഉണ്ടാവുന്നത്. ഈ സമയം ഇവർക്ക് സർക്കാർ ജോലി ലഭിക്കാനുള്ള സാധ്യതയുണ്ട്. മംഗളകരമായ ഏത് ജോലിയും വീട്ടിൽ നടക്കാം, സമൂഹത്തിൽ ആദരവ് വർദ്ധിക്കും.
മിഥുനം (Gemini): ചന്ദ്രനും വ്യാഴവും ചേർന്ന് രൂപപ്പെടുന്ന ഗജകേസരി രാജയോഗം മിഥുന രാശിക്കാർ സുവർണ്ണ നേട്ടങ്ങൾ നൽകും. ഈ രാശിയുടെ പത്താം ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെട്ടിരിക്കുന്നത്. ഇതിലൂടെ ബിസിനസിൽ നിങ്ങൾക്ക് മികച്ച വിജയം ലഭിക്കും, ജീവിത പങ്കാളിക്ക് സ്ഥാനക്കയറ്റമുണ്ടാകും, എല്ലാ മേഖലയിലും വൻ പുരോഗതി കൈവരിക്കാനും കഴിയും.
ഇടവം (Taurus): ഗജകേസരി രാജയോഗത്തിലൂടെ ഇടവ രാശിക്കാരുടെ ഭാഗ്യം തെളിയും. ഈ രാജയോഗം നിങ്ങളുടെ വരുമാനം, ലാഭം എന്നീ ഭവനങ്ങളിലാണ് രൂപപ്പെട്ടിരിക്കുന്നത്. ഈ കാലയളവിൽ നിങ്ങളുടെ വരുമാനം വളരെയധികം വർദ്ധിക്കും. ഇതുമാത്രമല്ല സന്താന സുഖവും, സന്താനങ്ങളുടെ പുരോഗതിയും ഉണ്ടാകും. വിദേശത്ത് നിന്നും നേട്ടമുണ്ടാകും. ഇറക്കുമതി-കയറ്റുമതി ബിസിനസ് ഉണ്ടെങ്കിൽ,ഗജകേസരി യോഗത്തിലൂടെ കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. നിങ്ങൾക്ക് എല്ലാ ഭൗതിക സുഖങ്ങളും ഈ സമയം ആസ്വദിക്കാൻ കഴിയും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)