July 2023 Lucky Zodiac Sign: ജൂലൈ മാസത്തില്‍ മൂന്ന് വലിയ ഗ്രഹ സംക്രമണം, ഈ 5 രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ പ്രകാശിക്കും!!

July 2023 Lucky Zodiac Sign: ജൂലൈ മാസം ആരംഭിക്കാൻ ഇനി വെറും ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ജൂലൈയിൽ 3 വലിയ ഗ്രഹങ്ങളുടെ സംക്രമണം ഉണ്ടാകും. ഗ്രഹങ്ങളുടെ രാശിയിലെ മാറ്റം എല്ലാ രാശികളെയും ബാധിക്കും. ചില രാശിക്കാര്‍ക്ക് ശുഭമെങ്കില്‍ ചിലര്‍ക്ക് ദോഷഫലങ്ങള്‍ ആയിരിയ്ക്കും ഗ്രഹങ്ങളുടെ ഈ സംക്രമണം നല്‍കുക.

ജ്യോതിഷം അനുസരിച്ച്  ജൂലൈ മാസം ചില രാശിക്കാര്‍ക്ക് ഏറെ ശുഭമായിരിയ്ക്കും. ജൂലൈ മാസത്തിലെ ഭാഗ്യ രാശികള്‍ ആരൊക്കെയാണ് എന്ന് നോക്കാം...    

1 /5

മേടം (Aries Zodiac Sign): ജൂലൈ മാസം മേടം രാശിക്കാർക്ക് ഏറെ ശുഭമായിരിയ്ക്കും. ഈ മാസം ഈ രാശിക്കാര്‍ക്ക് ഏറെ ലാഭകരമായ സാഹചര്യം ഉണ്ടാകും, ജീവിതത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാകും. നിങ്ങളുടെ ജോലി വിലമതിക്കപ്പെടും. സാമ്പത്തിക നേട്ടം ഉണ്ടാകും. എന്നാൽ, നിക്ഷേപം നടത്തുമ്പോള്‍ അല്പം ചിന്തിച്ച് നടത്തുന്നത് നന്നായിരിക്കും.  

2 /5

ഇടവം (Taurus Zodiac Sign): ജൂലൈ മാസം ഇടവം രാശിക്കാർക്ക് വളരെ അനുകൂലമായ  മാസമായിരിയ്ക്കും.  തൊഴിലുമായി ബന്ധപ്പെട്ടവര്‍ക്ക് ശമ്പള വര്‍ദ്ധനവ് അല്ലെങ്കിൽ സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. ഈ മാസം നിങ്ങൾക്ക് സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാകുകയും നിങ്ങളുടെ ജോലിയിൽ വിജയം നേടുകയും ചെയ്യും.

3 /5

ചിങ്ങം (Leo Zodiac Sign):ചിങ്ങം രാശിക്കാർക്ക് ജൂലൈ മാസം അത്ഭുതകരമായിരിക്കും. ചിങ്ങം രാശിക്കാർ ഈ മാസം ഏറെ പോസിറ്റീവിറ്റിയും പുതിയ ചിന്തകളും വികസിപ്പിക്കും. ഇത് ഈ രാശിക്കാര്‍ക്ക് വളരെയധികം ഗുണം ചെയ്യും. സങ്കീർണ്ണവും ദീർഘനാളായി മുടങ്ങിക്കിടക്കുന്നതുമായ ജോലികൾ  ധാരണയോടെ പൂർത്തിയാക്കാൻ ഈ മാസം നിങ്ങൾക്ക് കഴിയും.

4 /5

തുലാം (Libra Zodiac Sign): തുലാം രാശിക്കാർക്ക് ജൂലൈ മാസം വളരെയധികം സന്തോഷം നൽകുന്ന മാസമായിരിയ്ക്കും.  നിങ്ങളുടെ വരുമാനത്തിൽ വർധനവുണ്ടാകാനും പുതിയ വരുമാനമാർഗങ്ങൾ തുറക്കാനും സാധ്യതയുണ്ട്. ഈ മാസം ചെയ്യുന്ന എല്ലാ ജോലികളിലും നിങ്ങൾക്ക് ഭാഗ്യത്തിന്‍റെ പൂർണ്ണ പിന്തുണ ലഭിക്കും. ഈ രീതിയിൽ, ജൂലൈയിൽ നിങ്ങളുടെ വരുമാനം വർദ്ധിക്കുമെന്ന് മാത്രമല്ല, നിങ്ങൾക്ക് ലാഭിക്കാനും കഴിയും.

5 /5

കുംഭം (Aquarius Zodiac Sign): ജൂലൈ മാസത്തിലെ ഗ്രഹസംക്രമണം കുംഭ രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. കുടുംബം, ദാമ്പത്യം, പ്രണയബന്ധങ്ങൾ എന്നിവയിൽ കൂടുതല്‍ മാധുര്യവും ശക്തിയും ഉണ്ടാകും. പെട്ടെന്നുള്ള ധനലാഭത്തിനും സാധ്യതയുണ്ട്. മാധ്യമ രംഗത്തുള്ളവര്‍ക്ക് ഏറെ നേട്ടങ്ങൾ ലഭിക്കുന്ന മാസമാണ് ജൂലൈ. 

You May Like

Sponsored by Taboola