NPCIL Recruitment 2021: 56100 രൂപവരെയാണ് ശമ്പളം; എങ്ങനെ, എപ്പോൾ അപേക്ഷിക്കണം?

1 /5

ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് എക്സിക്യൂട്ടീവ് ട്രെയിനി പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 23 മുതലാണ് അപേക്ഷ സ്വീകരിക്കാൻ ആരംഭിച്ചത്. ഒഴുവുള്ള പോസ്റ്റുകളിലേക്ക് യോഗ്യതയ്ക്കനുസരിച്ച് 56,100 രൂപവരെയാണ് ശമ്പളം.  

2 /5

ബി-ടെക് / ബിഎസ്‌സി (എഞ്ചിനീയറിംഗ്) / 5 വർഷത്തെ ഇന്റഗ്രേറ്റഡ് എം-ടെക് എന്നിവർക്കാണ് അപേക്ഷിക്കാനുള്ള അർഹത. അപേക്ഷിക്കുന്നവർ  നിർബന്ധമായും 2018 തൊട്ടുള്ള വർഷങ്ങളിൽ ഗേറ്റ് പരീക്ഷയെഴുതി യോഗ്യത നേടിയവർ ആയിരിക്കണം.  

3 /5

1994 ഏപ്രിൽ 2 ന് ശേഷം ജനിച്ചവർക്ക് അപേക്ഷ അയക്കാം. അതായത് 26 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

4 /5

ഫെബ്രുവരി 23 മുതലാണ് അപേക്ഷ സ്വീകരിക്കാൻ ആരംഭിച്ചത്. മാർച്ച് 9 വൈകിട്ട് 5 മണി അപേക്ഷ സ്വീകരിക്കും

5 /5

ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ npcilcareers.co.in ൽ പോയി  ‘careers’  തെരഞ്ഞെടുക്കുക. അവിടെ "Recruitment of Executive Trainees (2020)" എന്ന ലിങ്കിൽ കയറി അപേക്ഷിക്കണം.

You May Like

Sponsored by Taboola