എല്ലാ മാസവും ഫോണ്‍ റീ ചാര്‍ജ് ചെയ്യുക എന്നത് ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ആ അവസരത്തില്‍ രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികള്‍ വാഗ്ദാനം ചെയ്യുന്ന ഓഫറുകള്‍ നോക്കാം. Talk time, validity, SMS അടക്കം എന്തെല്ലാം benfits ലഭിക്കും എന്ന് നോക്കാം . ജിയോ, എയർടെൽ, വോഡഫോൺ-ഐഡിയ, ബിഎസ്എൻഎൽ എന്നിവയിൽ നിന്നുള്ള പ്ലാനുകളാണ് വിവരിക്കുന്നത്
Relianace Jio അവതരിപ്പിക്കുന്ന 3,499 രൂപയുടെ ഈ ഒരു വര്‍ഷത്തെ പ്ലാന്‍ അനുസരിച്ച് നിങ്ങൾക്ക് 3 ജിബി ഡാറ്റയും 100 SMSഉം ഒപ്പം പരിധിയില്ലാത്ത കോളിംഗും ലഭിക്കും. അതുകൂടാതെ, ജിയോയുടെ എല്ലാ ആപ്പുകളിലേക്കും സബ്സ്ക്രിപ്ഷനും ലഭിക്കും. ഒരു ദിവസം നിങ്ങളുടെ 3GB ഡാറ്റ തീർന്നുപോയാൽ, നിങ്ങളുടെ ഇന്‍റര്‍നെറ്റ് വേഗത 64kbps ആയി കുറയും എന്ന കാര്യം മറക്കരുത്.
365 ദിവസത്തേയ്ക്കുള്ള ജിയോയുടെ ഈ പ്ലാനിന്‍റെ പ്രയോജനങ്ങൾ നിങ്ങൾക്ക് ഏറെ ഗുണകരമാണ്. ഈ പ്ലാനിലൂടെ നിങ്ങള്‍ക്ക് 2 ജിബി ഡാറ്റ, പരിധിയില്ലാത്ത വോയ്‌സ് കോളിംഗ്, പ്രതിദിനം 100 SMS എന്നിവ കൂടാതെ, എല്ലാ ജിയോ ആപ്പുകളുടെയും ഡിസ്നി + ഹോട്ട്സ്റ്റാറിന്‍റെയും വിഐപി സബ്സ്ക്രിപ്ഷനും ലഭിക്കും.
Viയുടെ ഈ പ്ലാനിന്‍റെ കാലാവധി 365 ദിവസമാണ്, ഈ പ്ലാനിലൂടെ നിങ്ങൾക്ക് ദിവസവും 2 ജിബി ഡാറ്റയും 100 എസ്എംഎസും പരിധിയില്ലാത്ത കോളിംഗ് സൗകര്യവും ലഭിക്കും. OTT ആനുകൂല്യങ്ങളെക്കുറിച്ച് പറയുമ്പോൾ, നിങ്ങൾക്ക് ഇതിൽ Zee5 പ്രീമിയം, V സിനിമകൾ & ടിവി എന്നിവയും ലഭിക്കും.
ഒരു വർഷത്തേക്ക് ലഭിക്കുന്ന എയർടെലിന്‍റെ ഈ 2,498 രൂപയുടെ പ്ലാനിലൂടെ കമ്പനി ഉപഭോക്താവിന് പ്രതിദിനം 2 ജിബി ഡാറ്റയും പ്രതിദിനം 100 എസ്എംഎസും കൂടാതെ ഏത് നെറ്റ്‌വർക്കിലും പരിധിയില്ലാത്ത വോയ്‌സ് കോളിംഗ് സൗകര്യവും നല്‍കുന്നു.
BSNL ന്‍റെ ഈ പ്ലാന്‍ വഴി നിങ്ങൾക്ക് പ്രതിദിനം 3 ജിബി ഡാറ്റ, പരിധിയില്ലാത്ത വോയ്‌സ് കോളിംഗ്, 100 SMS എന്നിവ ലഭിക്കും. ഈ പ്ലാനിന്‍റെ കാലാവധി ഒരു വർഷത്തേക്കാൾ അല്പം കൂടുതലാണ്, അതായത് 425 ദിവസം. 3 ജിബി പ്രതിദിന ഡാറ്റ തീർന്നതിന് ശേഷം ഇന്റർനെറ്റ് വേഗത 64 കെബിപിഎസ് ആയി കുറയുന്നു.
വാര്‍ഷിക പ്ലാനുകളുടെ പട്ടികയില്‍ ഏറ്റവും തുക കുറഞ്ഞ പ്ലാന്‍ ആണ് BSNL അവതരിപ്പിക്കുന്ന 1,498 രൂപയുടെ ഈ പ്ലാന്‍. 1,498 രൂപയ്ക്ക്, BSNL 365 ദിവസത്തേക്ക് പ്രതിദിനം 2 ജിബി ഡാറ്റ, പരിധിയില്ലാത്ത വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവ നൽകുന്നു. നിങ്ങളുടെ ദൈനംദിന ഇന്‍റർനെറ്റ് അവസാനിക്കുന്ന അവസരത്തില്‍ വേഗത 40kbps ആയി കുറയും.